മുഹിമ്മാത്ത് മീലാദ് വിളംബര റാലി ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന് കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന് തുടക്കം കുറിച്ച് കാഞ്ഞങ്ങാട്ട് നടന്ന മീലാദ് വിളംബര റാലി ശ്രദ്ധേയമായി. കാഞ്ഞങ്ങാട് സോണ്‍ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകളുടെ സഹകരണത്തോടെ നടന്ന റാലി ജനബാഹുല്യം കൊണ്ടും ദഫ്, സ്‌കൗട്ട് സംഘങ്ങളുടെ ആകര്‍ഷണീയ പരേഡ് കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. പുതിയകോട്ട മഖാം സിയാറത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. മഖാമിന് പരിസരത്ത് നിന്ന് തുടങ്ങിയ റാലിക്ക് സുന്നി പ്രസ്ഥാന നേതാക്കളും […]

കാഞ്ഞങ്ങാട്: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന് കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന് തുടക്കം കുറിച്ച് കാഞ്ഞങ്ങാട്ട് നടന്ന മീലാദ് വിളംബര റാലി ശ്രദ്ധേയമായി. കാഞ്ഞങ്ങാട് സോണ്‍ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകളുടെ സഹകരണത്തോടെ നടന്ന റാലി ജനബാഹുല്യം കൊണ്ടും ദഫ്, സ്‌കൗട്ട് സംഘങ്ങളുടെ ആകര്‍ഷണീയ പരേഡ് കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. പുതിയകോട്ട മഖാം സിയാറത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. മഖാമിന് പരിസരത്ത് നിന്ന് തുടങ്ങിയ റാലിക്ക് സുന്നി പ്രസ്ഥാന നേതാക്കളും മുഹിമ്മാത്ത് സാരഥികളുമായ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹാജി അമീറലി ചൂരി, സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി, വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവള്ളൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ബഷീര്‍ പുളിക്കൂര്‍, ചിത്താരി അബ്ദുല്ല ഹാജി, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, വി.സി അബ്ദുല്ല സഅദി, പാറപ്പള്ളി അബ്ദുല്‍ ഖാദിര്‍ ഹാജി, കെ.പി അബുല്‍ റഹ്‌മാന്‍ സഖാഫി, ഹസൈനാര്‍ സഖാഫി കുണിയ, യൂസുഫ് മദനി ചെറുവത്തൂര്‍, പാറപ്പള്ളി ഇസ്മായില്‍ സഅദി, മടിക്കൈ അബ്ദുല്ല ഹാജി, സത്താര്‍ പഴയ കടപ്പുറം, റഊഫ് തെക്കില്‍, അലി പൂച്ചക്കാട്, ബഷീര്‍ മങ്കയം തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
സമാപന സമ്മേളനത്തില്‍ മസ്ഹൂദ് സഖാഫി ഗൂഢല്ലൂര്‍ പ്രഭാഷണം നടത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it