വിസ്മയ കാഴ്ചകളൊരുക്കി മുഹിമ്മാത്ത് എക്‌സ്‌പോ

പുത്തിഗെ: ത്വാഹിര്‍ തങ്ങള്‍ ഉറൂസ് ഭാഗമായി എസ്.എസ്.എഫ് ദഅ്‌വ സെക്ടര്‍ ഒരുക്കിയ എക്‌സ്‌പോ ശ്രദ്ധേയമായി. ഔപചാരിക ഉദ്ഘാടനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് കര്‍ള നിര്‍വഹിച്ചു. എം. അന്തുഞ്ഞി മൊഗര്‍, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ സംബന്ധിച്ചു.ഡിജിറ്റല്‍ കാലത്ത് വളര്‍ന്ന് വരുന്ന സമൂഹത്തിനെ പരിചയപെടുത്തുന്ന പ്രൊജക്ടുകള്‍, മനുഷ്യ ശരീരത്തിലെ യഥാര്‍ത്ഥ അവയവങ്ങള്‍, ശിശു തുടങ്ങിയ കാഴ്ചകള്‍, മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളുടെ റോബര്‍ട്ട്, […]

പുത്തിഗെ: ത്വാഹിര്‍ തങ്ങള്‍ ഉറൂസ് ഭാഗമായി എസ്.എസ്.എഫ് ദഅ്‌വ സെക്ടര്‍ ഒരുക്കിയ എക്‌സ്‌പോ ശ്രദ്ധേയമായി. ഔപചാരിക ഉദ്ഘാടനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് കര്‍ള നിര്‍വഹിച്ചു. എം. അന്തുഞ്ഞി മൊഗര്‍, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ സംബന്ധിച്ചു.
ഡിജിറ്റല്‍ കാലത്ത് വളര്‍ന്ന് വരുന്ന സമൂഹത്തിനെ പരിചയപെടുത്തുന്ന പ്രൊജക്ടുകള്‍, മനുഷ്യ ശരീരത്തിലെ യഥാര്‍ത്ഥ അവയവങ്ങള്‍, ശിശു തുടങ്ങിയ കാഴ്ചകള്‍, മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളുടെ റോബര്‍ട്ട്, വാട്ടര്‍ പ്ലാന്റ് പുതിയ ശാസ്ത്ര കണ്ടുപിടുത്തങ്ങളും, വരകള്‍ കൊണ്ട് വിസ്മയം ഒരുക്കിയ കാലിഗ്രഫി ഹബ്, ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ മുഹിമ്മാത്ത് വിദ്യാര്‍ത്ഥിയുടെ വിസ്മയ സിദ്ധികള്‍, പുരാതന വസ്തുക്കള്‍, ബ്രയില്‍ ലിപിയിലൂടെയുള്ള ഖുര്‍ആന്‍ പാരായണം, മെക്കാനിക്, ഹിജാമ തുടങ്ങിയ കാഴ്ചകള്‍ ഉണ്ട്.

Related Articles
Next Story
Share it