കാന്തപുരം പ്രസി., ബി.എസ് സെക്ര., അമീറലി ചൂരി ഫിനാന്‍സ് സെക്ര.; മുഹിമ്മാത്ത് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

പുത്തിഗെ: കര്‍മ പദ്ധതി പ്രഖ്യാപനത്തോടെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്ററിന്റെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ സമാപിച്ചു.2023-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്‌സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞടുത്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസിഡണ്ടായും ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ജനറല്‍ സെക്രട്ടറിയായും ഹാജി അമീറലി ചൂരി ഫിനാന്‍സ് സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുക്കപ്പെടു.മറ്റു ഭാരവാഹികള്‍: സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി.എന്‍ അബ്ദുല്‍ […]

പുത്തിഗെ: കര്‍മ പദ്ധതി പ്രഖ്യാപനത്തോടെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്ററിന്റെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ സമാപിച്ചു.
2023-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്‌സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞടുത്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസിഡണ്ടായും ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ജനറല്‍ സെക്രട്ടറിയായും ഹാജി അമീറലി ചൂരി ഫിനാന്‍സ് സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുക്കപ്പെടു.
മറ്റു ഭാരവാഹികള്‍: സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (വൈ. പ്രസി.), എം. അന്തുഞ്ഞി മൊഗര്‍, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, പി.ബി ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ (ജോ.സെക്ര.).
കൗണ്‍സില്‍ പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിം ഹാദി ചൂരി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ജന. മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ വരവ്, ചിലവ് കണക്കുകളും അവതരിപ്പിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പുതിയ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും അബൂബക്കര്‍ കാമില്‍ സഖാഫി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it