മുഹിമ്മാത്തില്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മാര്‍ച്ച് 19 മുതല്‍ 23വരെ

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപകനും ആത്മീയ നേതൃത്വവുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിനഞ്ചാം ഉറൂസ് മുബാറക്ക് ഈ മാസം 19ന് ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 23ന് ആത്മീയ അനുസ്മരണ സംഗമത്തോടെ സമാപിക്കും. കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് നഗരിയില്‍ പരിപാടിയില്‍ സംഗമിക്കാന്‍ അവസരം ഒരുക്കുന്നതോടൊപ്പം വീക്ഷിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനങ്ങളും ഒരുക്കും. കൊടിയേറ്റം, സിയാറത്ത്, മതപ്രഭാഷണം, റാത്തീബ് മജ്‌ലിസ്, ഖത്മുല്‍ ഖുര്‍ആന്‍, മൗലീദ് ജല്‍സ, പ്രാസ്ഥാനിക സംഗമം, തിദ്കാറെ അഹ്ദല്‍, ബുര്‍ദ മജ്‌ലിസ് തുടങ്ങിയ പരിപാടികള്‍ ഉറൂസിന്റെ ഭാഗമായി […]

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപകനും ആത്മീയ നേതൃത്വവുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിനഞ്ചാം ഉറൂസ് മുബാറക്ക് ഈ മാസം 19ന് ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 23ന് ആത്മീയ അനുസ്മരണ സംഗമത്തോടെ സമാപിക്കും. കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് നഗരിയില്‍ പരിപാടിയില്‍ സംഗമിക്കാന്‍ അവസരം ഒരുക്കുന്നതോടൊപ്പം വീക്ഷിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനങ്ങളും ഒരുക്കും.

കൊടിയേറ്റം, സിയാറത്ത്, മതപ്രഭാഷണം, റാത്തീബ് മജ്‌ലിസ്, ഖത്മുല്‍ ഖുര്‍ആന്‍, മൗലീദ് ജല്‍സ, പ്രാസ്ഥാനിക സംഗമം, തിദ്കാറെ അഹ്ദല്‍, ബുര്‍ദ മജ്‌ലിസ് തുടങ്ങിയ പരിപാടികള്‍ ഉറൂസിന്റെ ഭാഗമായി നടക്കും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മതപ്രഭാഷണ പരിപാടികളില്‍ സഫ്‌വാന്‍ സഖാഫി പത്തപ്പിരിയം, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം എന്നിവര്‍ പ്രഭാഷണം നടത്തും.

19ന് ജുമുഅ നിസ്‌ക്കാരാനന്തരം നടക്കുന്ന സിയാറത്തുകള്‍ക്ക് സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് ഇബ്രാഹീം ഹാദി തങ്ങള്‍ ചൂരി എന്നിവര്‍ നേതൃത്വം നല്‍കും. 3 മണിക്ക ഖത്മുല്‍ ഖുര്‍ആന്‍ ഉദ്ഘാടനം സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാരംഭ സമ്മേളനം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷയില്‍ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ഉദ്ഘാടനം. ചെയ്യും. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രഭാഷണം നടത്തും. 20 മുതല്‍ 22 വരെ തീയ്യതികളില്‍ നടക്കുന്ന വിവിധ ആത്മീയ മജ്‌ലിസുകള്‍ക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ശഹീര്‍ തങ്ങള്‍, സ്വാലിഹ് സഅദി തളിപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കും.

23ന് രാവിലെ 10 മണിക്ക് പ്രാസ്ഥാനിക സമ്മേളനം പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ എസ്‌വൈഎസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. റഹ്‌മത്തുളള സഖാഫി എളമരം, ബഷീര്‍ പുളിക്കൂര്‍, സിഎന്‍ ജഅ്ഫര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. 2 മണിക്കുള്ള ബുര്‍ദ മജ്‌ലിസിന് യാസീന്‍ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. 4 മണിക്ക് നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്രിയ്യക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ നേതൃത്വം നല്‍കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും. 7 മണിക്ക് നടക്കുന്ന അഹദലിയ്യ ആത്മീയ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. അലിക്കുഞ്ഞി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. കുമ്പോല്‍ കെഎസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, മാണിക്കോത്ത് എപി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് ത്വാഹ തങ്ങള്‍, ഹുസൈന്‍ സഅദി കെസി റോഡ്, എടപ്പലം മുഹമ്മദ് മുസ്ലിയാര്‍, ഉസ്മാന്‍ സഅദി പട്ടോരി, നിസാമുദ്ദീന്‍ ഫാളിലി കൊല്ലം, ലത്തീഫ് സഅദി ഷിമോഗ തുടങ്ങിയവര്‍ സംബന്ധിക്കും. സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അന്നദാനത്തോടെ ഉറൂസ് പരിപാടികള്‍ സമാപിക്കും.
പത്ര സമ്മേളനത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ്‌വൈഎസ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, മുഹിമ്മാത്ത് പിആര്‍ഒ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ കാമില്‍ സഖാഫി സംബന്ധിച്ചു.

Related Articles
Next Story
Share it