കാസര്‍കോട്: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന് കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന് തുടക്കം കുറിച്ച് കാസര്‍കോട്ട് നടന്ന മീലാദ് വിളംബര റാലി പ്രൗഢമായി. കാസര്‍കോട് സോണ്‍ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകളുടെ സഹകരണത്തോടെയായിരുന്നു റാലി.
നെല്ലിക്കുന്ന് മഖാം സിയാറത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്കി.
മഖാമിന് പരിസരത്ത് നിന്ന് തുടങ്ങിയ റാലി നെല്ലിക്കുന്ന് ഖത്തീബ് അബ്ദുല്‍ ഹമീദ് മദനി മുഹിമ്മാത്ത് വൈസ് പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന് വലിയ ജുമാമസ്ജിദ് പ്രസിഡണ്ട് എം.കെ അബ്ദുല്‍ റഹ്മാന് ഹാജി കൊട്ടിഗെ, വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന് ഹാജി കുളങ്കര, കുഞ്ഞാമു കട്ടപ്പണി, കാസര്‍കോട് മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അബ്ബാസ് ബീഗം, അബ്ദുല്‍ റഹ്മാന് ചക്കര, ഇബ്രാഹാം എന്‍.യു തുടങ്ങിയവര്‍ സംബന്ധിച്ചു.
സുന്നി പ്രസ്ഥാന നേതാക്കളും മുഹിമ്മാത്ത് സാരഥികളുമായ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹാജി അമീറലി ചൂരി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് കുഞ്ഞി ക്കോയ തങ്ങള്‍ ചൗക്കി, സയ്യിദ് ഹുസൈന് അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹമദ് കബീര്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബ് അല്‍ ഐദറൂസി, വൈ.എം അബ്ദുല്‍ റഹ്മാന് അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കമില്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, കെ.എച്ച് അബ്ദുല്‍ റഹ്മാന് സഖാഫി, ഉമറുല്‍ ഫാറൂഖ് സഖാഫി സങ്കായംകര, മാന്യ അബ്ദുല്‍ ഖാദിര്‍ ഹാജി, സി.എല്‍ ഹമീദ്, തുടങ്ങിയവര്‍ നേതൃത്വം നല്കി. ട്രാഫിക് ജംഗ്ഷന് വഴി തായലങ്ങാടിയിലൂടെ കടന്ന് തളങ്കര മാലിക്ദീനാര്‍ മഖാം പരിസരത്ത് സമാപിച്ചു.