മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍<br>മീലാദ് ക്യാമ്പയിന്‍ 'തന്‍ഷീത്' സംഗമങ്ങള്‍ തുടങ്ങി

കാഞ്ഞങ്ങാട്: മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ മീലാദ് ക്യാമ്പയിന്റെ ഭാഗമായി റബീഹ് വിളംബരം ചെയ്തു കൊണ്ടുള്ള മീലാദ് വിളംബര റാലി 26ന് കാഞ്ഞങ്ങാട്ട് നടക്കും.തന്‍ഷീദ് സംഗമങ്ങള്‍ക്ക് തുടക്കമായി. പഴയ കടപ്പുറം സുന്നിസെന്ററില്‍ നടന്ന പരിപാടി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍ വിഷയാവതരണം നടത്തി. വി.സി അബ്ദുല്ല സഅദി, മടിക്കൈ അബ്ദുല്ല ഹാജി, സത്താര്‍ പഴയ കടപ്പുറം, കെ.പി അബ്ദുല്‍ റഹ്മാന്‍ സഖാഫി, […]

കാഞ്ഞങ്ങാട്: മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ മീലാദ് ക്യാമ്പയിന്റെ ഭാഗമായി റബീഹ് വിളംബരം ചെയ്തു കൊണ്ടുള്ള മീലാദ് വിളംബര റാലി 26ന് കാഞ്ഞങ്ങാട്ട് നടക്കും.
തന്‍ഷീദ് സംഗമങ്ങള്‍ക്ക് തുടക്കമായി. പഴയ കടപ്പുറം സുന്നിസെന്ററില്‍ നടന്ന പരിപാടി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍ വിഷയാവതരണം നടത്തി. വി.സി അബ്ദുല്ല സഅദി, മടിക്കൈ അബ്ദുല്ല ഹാജി, സത്താര്‍ പഴയ കടപ്പുറം, കെ.പി അബ്ദുല്‍ റഹ്മാന്‍ സഖാഫി, അബ്ദുല്‍ കാദിര്‍ സഖാഫി ആറങ്ങാടി, അബ്ദുല്‍ ഫത്താഹ് സഅദി, അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍, മഹ്മൂദ് അംജദി സംബന്ധിച്ചു. പുഞ്ചാവിയില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. വി.സി അബ്ദുല്ല സഅദി അധ്യക്ഷത വഹിച്ചു. ബഷീര്‍ മങ്കയം, മഹ്മൂദ് അംജദി പ്രസംഗിച്ചു. പടന്നക്കാട് നടന്ന പരിപാടിയില്‍ ബഷീര്‍ സഖാഫി അധ്യക്ഷത വഹിച്ചു. വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. മടിക്കൈ അബ്ദുള്ള ഹാജി, സുബൈര്‍ പടന്നക്കാട്, ബഷീര്‍ മങ്കയം, മഹ്മൂദ് അംജദി സംബന്ധിച്ചു.

Related Articles
Next Story
Share it