11 സിക്‌സറുകള്‍..9 ഫോറുകള്‍..37 പന്തില്‍ സെഞ്ചുറിയുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍; ദേശീയ താരങ്ങളടങ്ങിയ മുംബൈയ്‌ക്കെതിരെ 196 റണ്‍സ് 15.5 ഓവറില്‍ മറികടന്ന് കേരളം; എട്ട് വിക്കറ്റ് ജയം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്‌ക്കെതിരെ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് 37 പന്തില്‍ സെഞ്ചുറി. 197 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും ദേശീയ-ഐപിഎല്‍ താരങ്ങളടങ്ങിയ മുംബൈയെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിക്കുന്നതായിരുന്നു കാസര്‍കോട് സ്വദേശി കൂടിയായ അസ്ഹറുദ്ദീന്റെ ഇന്നിംഗ്‌സ്. 54 പന്തില്‍ 11 സികസറുകളും 9 ഫോറുകളും സഹിതം 137 റണ്‍സ് നേടിയ താരം പുറത്താകാതെ നിന്നു. 15.5 ഓവറിലായിരുന്നു കേരളത്തിന്റെ ജയം. റോബിന്‍ ഉത്തപ്പ (23 പന്തില്‍ 33), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (12 പന്തില്‍ 22) […]

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്‌ക്കെതിരെ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് 37 പന്തില്‍ സെഞ്ചുറി. 197 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും ദേശീയ-ഐപിഎല്‍ താരങ്ങളടങ്ങിയ മുംബൈയെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിക്കുന്നതായിരുന്നു കാസര്‍കോട് സ്വദേശി കൂടിയായ അസ്ഹറുദ്ദീന്റെ ഇന്നിംഗ്‌സ്. 54 പന്തില്‍ 11 സികസറുകളും 9 ഫോറുകളും സഹിതം 137 റണ്‍സ് നേടിയ താരം പുറത്താകാതെ നിന്നു. 15.5 ഓവറിലായിരുന്നു കേരളത്തിന്റെ ജയം.

റോബിന്‍ ഉത്തപ്പ (23 പന്തില്‍ 33), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (12 പന്തില്‍ 22) എന്നിവരാണ് പുറത്തായത്. സച്ചിന്‍ ബേബി രണ്ട് റണ്‍സ് നേടി. മുംബൈ ഫീല്‍ഡര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാത്ത ഷോട്ടുകളായിരുന്നു അസ്ഹറുദ്ദീന്റേത്.

ഐപിഎല്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ആദിത്യ താരെ, യശ്വസി ജയ്‌സ്വാള്‍, സിദ്ദേശ് ലാഡ്, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ദവാല്‍ കുല്‍ക്കര്‍ണി, തുഷാര്‍ ദേശ്പാണ്ഡെ തുടങ്ങിയ പ്രമുഖരടങ്ങിയ ടീമിനെയാണ് കേരളം തകര്‍ത്തെറിഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ആദിത്യ താരെ (42), യശ്വസി ജയ്‌സ്വാള്‍ (40), സൂര്യകുമാര്‍ യാദവ് (38) എന്നിവരുടെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ജലജ് സെക്‌സേന, കെ എം ആസിഫ് എന്നിവര്‍ മൂന്ന് വീതവും എം ഡി നിതഷ് ഒരു വിക്കറ്റും നേടി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യ മത്സരത്തില്‍ കേരളം പുതുച്ചേരിയെ പരാജയപ്പെടുത്തിയിരുന്നു.

Related Articles
Next Story
Share it