മത്സരിച്ച ഇനങ്ങളിലെല്ലാം സമ്മാനം നേടി മുഹമ്മദലി സിനാന്‍

മൊഗ്രാല്‍പുത്തൂര്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനങ്ങള്‍ കരസ്ഥമാക്കി ചൗക്കി സര്‍വ്വാന്‍സ് ക്ലബ്ബ് അംഗം മുഹമ്മദലി സിനാന്‍.മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം, ലളിതഗാനം ഒന്നാം സ്ഥാനം, വട്ടപ്പാട്ടിലും ദഫ് മുട്ടിലും സിനാന്‍ നയിച്ച ടീം എ ഗ്രേഡോടെ ഒന്നാം സ്ഥാനം എന്നിവ നേടി.എസ്.എസ്.എഫ് സാഹിത്യോത്സവത്തില്‍ ജില്ല, സംസ്ഥാന തലത്തില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ സ്‌കൂള്‍ കലോത്സവത്തില്‍ ജില്ല, സംസ്ഥാന തലത്തിലും സിനാന്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

മൊഗ്രാല്‍പുത്തൂര്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനങ്ങള്‍ കരസ്ഥമാക്കി ചൗക്കി സര്‍വ്വാന്‍സ് ക്ലബ്ബ് അംഗം മുഹമ്മദലി സിനാന്‍.
മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം, ലളിതഗാനം ഒന്നാം സ്ഥാനം, വട്ടപ്പാട്ടിലും ദഫ് മുട്ടിലും സിനാന്‍ നയിച്ച ടീം എ ഗ്രേഡോടെ ഒന്നാം സ്ഥാനം എന്നിവ നേടി.
എസ്.എസ്.എഫ് സാഹിത്യോത്സവത്തില്‍ ജില്ല, സംസ്ഥാന തലത്തില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ സ്‌കൂള്‍ കലോത്സവത്തില്‍ ജില്ല, സംസ്ഥാന തലത്തിലും സിനാന്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

Related Articles
Next Story
Share it