സന്തോഷ് ട്രോഫി ടീം ഫിസിയോ മുഹമ്മദ് പട്‌ളക്ക് നാടിന്റെ സ്‌നേഹാദരം

പട്‌ള: സന്തോഷ് ട്രോഫി മാറോഡണച്ച കേരള ടീമിന്റെ ഫിസിയോ മുഹമ്മദ് പട്‌ളക്ക് ജന്മനാടിന്റെ സ്‌നേഹാദരം. യുണൈറ്റഡ് പട്‌ള നല്‍കിയ സ്വീകരണത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് മുഹമ്മദ് പട്‌ളക്ക് സ്‌നേഹോപഹാരം സമ്മാനിച്ചു. മുഹമ്മദ് പട്‌ള നാടിന് അഭിമാനമാണെന്ന് കലക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ ഒളിമ്പിക് ടീം ഗോള്‍ കീപ്പര്‍ ഗസ്സാലിക്കും ജില്ലാ കലക്ടര്‍ ഉപഹാരം നല്‍കി. ക്ലബ്ബ് പ്രസിഡണ്ട് റഊഫ് കൊല്ല്യ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി, […]

പട്‌ള: സന്തോഷ് ട്രോഫി മാറോഡണച്ച കേരള ടീമിന്റെ ഫിസിയോ മുഹമ്മദ് പട്‌ളക്ക് ജന്മനാടിന്റെ സ്‌നേഹാദരം. യുണൈറ്റഡ് പട്‌ള നല്‍കിയ സ്വീകരണത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് മുഹമ്മദ് പട്‌ളക്ക് സ്‌നേഹോപഹാരം സമ്മാനിച്ചു. മുഹമ്മദ് പട്‌ള നാടിന് അഭിമാനമാണെന്ന് കലക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ ഒളിമ്പിക് ടീം ഗോള്‍ കീപ്പര്‍ ഗസ്സാലിക്കും ജില്ലാ കലക്ടര്‍ ഉപഹാരം നല്‍കി. ക്ലബ്ബ് പ്രസിഡണ്ട് റഊഫ് കൊല്ല്യ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സിദ്ധീഖ് ചക്കര, മധൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗണേശ് ഗട്ടി, വാര്‍ഡ് മെമ്പര്‍ നസീറ മജീദ്, എം.എ മജീദ്, അസ്‌ലം പട്‌ള, ബി.എ അബ്ദുല്ല, ഹാരിസ് പട്‌ള, സമീര്‍ പട്‌ള, ഇല്ല്യാസ് തുടങ്ങിയവര്‍ സംസാരിച്ചു. അല്‍ത്താഫ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it