മുഹമ്മദ് മുബാറക് ഹാജി അന്തരിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും പൗരപ്രമുഖനുമായ ആലംപാടിയിലെ മുഹമ്മദ് മുബാറക് ഹാജി അന്തരിച്ചു. 92 വയസായിരുന്നു. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മരണം. ആലംപാടി യതീംഖാനയുടെ സ്ഥാപകനായിരുന്നു. അതിന്റെ പ്രസിഡണ്ടായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഐ.എന്‍.എല്‍ മുന്‍ ജില്ലാ ട്രഷറായിരുന്നു. സാമൂഹ്യ-സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന മുഹമ്മദ് മുബാറക് ഹാജിയുടെ വിയോഗം കാസര്‍കോട് ജില്ലക്ക് തന്നെ കനത്ത നഷ്ടമായിരിക്കുകയാണ്. ഭാര്യമാര്‍: […]

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും പൗരപ്രമുഖനുമായ ആലംപാടിയിലെ മുഹമ്മദ് മുബാറക് ഹാജി അന്തരിച്ചു. 92 വയസായിരുന്നു. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മരണം. ആലംപാടി യതീംഖാനയുടെ സ്ഥാപകനായിരുന്നു. അതിന്റെ പ്രസിഡണ്ടായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഐ.എന്‍.എല്‍ മുന്‍ ജില്ലാ ട്രഷറായിരുന്നു. സാമൂഹ്യ-സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന മുഹമ്മദ് മുബാറക് ഹാജിയുടെ വിയോഗം കാസര്‍കോട് ജില്ലക്ക് തന്നെ കനത്ത നഷ്ടമായിരിക്കുകയാണ്. ഭാര്യമാര്‍: പരേതയായ ഉമ്മാലിയുമ്മ, മറിയുമ്മ. മക്കള്‍: അബു മുബാറക് (മുബാറക് സില്‍ക്‌സ്), പരേതരായ അബ്ദുല്ല മുബാറക്, ബീഫാത്തിമ. മരുമക്കള്‍: ഫസലുദ്ദീന്‍ കൊറ്റുമ്പ, റഫീദ ചാപ്പക്കല്‍, ഖദീജ. സഹോദരങ്ങള്‍: സൈനബ, നഫീസ, പരേതരായ മുബാറക് അബ്ദുല്‍റഹ്‌മാന്‍ ഹാജി, മുബാറക് അബ്ബാസ് ഹാജി.