നെല്ലിക്കയുടെയും ഐസ് സ്റ്റിക്കിന്റെയും മധുരം വിളമ്പാന്‍ ഇനി മുഹമ്മദ് കുഞ്ഞി ഹാജി ഇല്ല

കാസര്‍കോട്: 'ചെമ്പാപ്പൂ...' എന്ന് ഈണത്തില്‍ നീട്ടിവിളിച്ച്, നെല്ലിക്കയുടെയും ഐസ് സ്റ്റിക്കിന്റെയും മധുരം പകരാന്‍ ഇനി മുഹമ്മദ് കുഞ്ഞി ഹാജി വരില്ല. നഗരത്തിലും തളങ്കര അടക്കമുള്ള ഭാഗങ്ങളിലും നടന്ന് നെല്ലിക്കയും ഐസും ചെമ്പാപ്പൂവും വില്‍പ്പന നടത്തിവന്നിരുന്ന ചൂരി പാറക്കട്ട സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി(90) ഓര്‍മ്മയായി. നഗരത്തില്‍ എത്തുന്നവര്‍ക്കെല്ലാം ഇദ്ദേഹം സുചരിചിതനായിരുന്നു. പച്ച ജൂബ്ബയും നീട്ടിവളര്‍ത്തിയ താടിയുമായി പുഞ്ചിരിച്ച് നീങ്ങാറുള്ള മുഹമ്മദ്കുഞ്ഞിഹാജി അസുഖം മൂലം വിശ്രമത്തിലായിരുന്നു. ഇന്നലെയാണ് അന്തരിച്ചത്. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ ബന്ധുവീട്ടിലായിരുന്നു താമസം. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, […]

കാസര്‍കോട്: 'ചെമ്പാപ്പൂ...' എന്ന് ഈണത്തില്‍ നീട്ടിവിളിച്ച്, നെല്ലിക്കയുടെയും ഐസ് സ്റ്റിക്കിന്റെയും മധുരം പകരാന്‍ ഇനി മുഹമ്മദ് കുഞ്ഞി ഹാജി വരില്ല. നഗരത്തിലും തളങ്കര അടക്കമുള്ള ഭാഗങ്ങളിലും നടന്ന് നെല്ലിക്കയും ഐസും ചെമ്പാപ്പൂവും വില്‍പ്പന നടത്തിവന്നിരുന്ന ചൂരി പാറക്കട്ട സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി(90) ഓര്‍മ്മയായി. നഗരത്തില്‍ എത്തുന്നവര്‍ക്കെല്ലാം ഇദ്ദേഹം സുചരിചിതനായിരുന്നു. പച്ച ജൂബ്ബയും നീട്ടിവളര്‍ത്തിയ താടിയുമായി പുഞ്ചിരിച്ച് നീങ്ങാറുള്ള മുഹമ്മദ്കുഞ്ഞിഹാജി അസുഖം മൂലം വിശ്രമത്തിലായിരുന്നു. ഇന്നലെയാണ് അന്തരിച്ചത്. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ ബന്ധുവീട്ടിലായിരുന്നു താമസം. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, ദൈനബി, പരേതരായ അബ്ബാസ്, ഇബ്രാഹിം, ബീഫാത്തിമ, ഉമ്മാലിമ്മ, ആയിഷ.
മയ്യത്ത് ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it