യാത്രയായത് സ്‌നേഹനിധിയായ കുടുംബനാഥന്‍
ഈ കോവിഡ് കാലത്ത് ദിനംപ്രതി കേള്‍ക്കുന്ന മരണവാര്‍ത്തകള്‍ നമ്മെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉറ്റവരും ഉടയവരുമായി പ്രായഭേദമന്യേ നിരവധി പേരാണ് ഈ ദുരിത കാലത്ത് നമ്മെ വിട്ടുപിരിഞ്ഞത്. യാത്രപറയുന്നത് നമുക്ക് ഏറെ വേണ്ടപ്പെട്ടവരാവുമ്പോള്‍ നമ്മുടെ മനസ്സിന് അത് വലിയ ആഘാതം സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ച മരണമാണ് കമ്പാറിലെ മുഹമ്മദ് കുഞ്ഞി ഹാജിയുടേത്. മുഹമ്മദ് കുഞ്ഞി ഹാജിയെ ഹൃദയ സംബന്ധമായ അസുഖം മൂലം ചൊവ്വാഴ്ചയാണ് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ മകന്‍ ഹക്കീമിനോട് ബന്ധപെട്ടപ്പോഴൊക്കെ സുഖം പ്രാപിച്ച് […]
ഈ കോവിഡ് കാലത്ത് ദിനംപ്രതി കേള്‍ക്കുന്ന മരണവാര്‍ത്തകള്‍ നമ്മെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉറ്റവരും ഉടയവരുമായി പ്രായഭേദമന്യേ നിരവധി പേരാണ് ഈ ദുരിത കാലത്ത് നമ്മെ വിട്ടുപിരിഞ്ഞത്. യാത്രപറയുന്നത് നമുക്ക് ഏറെ വേണ്ടപ്പെട്ടവരാവുമ്പോള്‍ നമ്മുടെ മനസ്സിന് അത് വലിയ ആഘാതം സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ച മരണമാണ് കമ്പാറിലെ മുഹമ്മദ് കുഞ്ഞി ഹാജിയുടേത്. മുഹമ്മദ് കുഞ്ഞി ഹാജിയെ ഹൃദയ സംബന്ധമായ അസുഖം മൂലം ചൊവ്വാഴ്ചയാണ് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ മകന്‍ ഹക്കീമിനോട് ബന്ധപെട്ടപ്പോഴൊക്കെ സുഖം പ്രാപിച്ച് […]
ഈ കോവിഡ് കാലത്ത് ദിനംപ്രതി കേള്‍ക്കുന്ന മരണവാര്‍ത്തകള്‍ നമ്മെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉറ്റവരും ഉടയവരുമായി പ്രായഭേദമന്യേ നിരവധി പേരാണ് ഈ ദുരിത കാലത്ത് നമ്മെ വിട്ടുപിരിഞ്ഞത്. യാത്രപറയുന്നത് നമുക്ക് ഏറെ വേണ്ടപ്പെട്ടവരാവുമ്പോള്‍ നമ്മുടെ മനസ്സിന് അത് വലിയ ആഘാതം സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ച മരണമാണ് കമ്പാറിലെ മുഹമ്മദ് കുഞ്ഞി ഹാജിയുടേത്.
മുഹമ്മദ് കുഞ്ഞി ഹാജിയെ ഹൃദയ സംബന്ധമായ അസുഖം മൂലം ചൊവ്വാഴ്ചയാണ് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ മകന്‍ ഹക്കീമിനോട് ബന്ധപെട്ടപ്പോഴൊക്കെ സുഖം പ്രാപിച്ച് തിരിച്ച് വരുമെന്ന പ്രതീക്ഷയായിരുന്നു ഞങ്ങള്‍ക്ക്. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ എത്തിയ ദുഃഖകരമായ സന്ദേശം മരണ വാര്‍ത്തയായിരുന്നു.
കഴിഞ്ഞ 17 വര്‍ഷമായി ഒരുഭാഗം തളര്‍ന്ന് കമ്പാറിലെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു മുഹമ്മദ് കുഞ്ഞി.
എന്നാല്‍ ഈ സമയമത്രയും ആര്‍ക്കും ഒരു ഭാരമായിരുന്നില്ല അദ്ദേഹം. സ്വാധീനമുള്ള ഒരു ഭാഗം ഉപയോഗിച്ച് സ്വന്തം ജോലികളെല്ലാം അദ്ദേഹം തന്നെ ഭംഗിയായി നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ ആര്‍ക്കും ഒരു ഭാരമാവാതെ റബ്ബിന്റെ വിളിക്കുത്തരം നല്‍കി യാത്രയാവുകയും ചെയ്തു.
രോഗത്തിനെ പഴിക്കുന്നതിന് പകരം അതൊരു അനുഗ്രഹമായിട്ടാണ് അദ്ദേഹം പലപ്പോഴും സംസാരിച്ചിരുന്നത്. രോഗം ബാധിക്കുന്നതിന് മുമ്പ് തനിക്ക് ഒന്നിനും സമയം കിട്ടാറില്ലായിരുന്നുവെന്നും വിശ്രമ ജീവിതം നയിക്കാന്‍ തുടങ്ങിയതോടെ ആരാധനാ കാര്യങ്ങള്‍ക്കും കുടുംബകാര്യങ്ങളില്‍ ഇടപെടാനുമായി ഇഷ്ടം പോലെ സമയം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുമായിരുന്നു.
സൗമ്യശീലനും നിഷ്‌കളങ്കനുമായിരുന്നു അദ്ദേഹം. ശബ്ദമുയര്‍ത്തിയോ കോപിച്ചോ വീട്ടിലായാല്‍ പോലും അദ്ദേഹം സംസാരിക്കുമായിരുന്നില്ലെന്ന് സ്വന്തം എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.
അക്ഷര സ്‌നേഹിയായിരുന്ന അദ്ദേഹം പത്രങ്ങളൊക്കെ മുടങ്ങാതെ വായിക്കുമായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും മക്കള്‍ക്കൊക്കെ നല്ല വിദ്യാഭ്യാസം നല്‍കാന്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. ജീവിതത്തിലുടനീളം ലാളിത്യം കാത്ത് സൂക്ഷിച്ചിരുന്ന അദ്ദേഹം കുടുംബ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയിരുന്നു. മത രംഗത്തും മികച്ച സേവനം നടത്തിയിരുന്ന അദ്ദേഹം തന്റെ വീട്ടിനടുത്ത് ബിലാല്‍ മസ്ജിദ് എന്ന പേരില്‍ ഒരു പള്ളി സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. പ്രസ്തുത പള്ളിയുടെ പ്രസിഡന്റായി ദീര്‍ഘകാലം അദ്ദേഹം സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. കഠിനാധ്വാനിയായ ഒരു കര്‍ഷകനായിരുന്നു പരേതന്‍.തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഇതിനായി അദ്ദേഹം ചിലവഴിച്ചു. ഭൂവുടമയായിരുന്ന അദ്ദേഹം തന്റെ ഭൂമിയില്‍ വ്യത്യസ്തങ്ങളായ കൃഷിയിറക്കുമായിരുന്നു.നന്നായി വിളവെടുക്കുകയും ചെയ്യുമായിരുന്നു. ഉപജീവന മാര്‍ഗ്ഗത്തോടൊപ്പം പലര്‍ക്കും സൗജന്യമായും തന്റെ പച്ചക്കറികള്‍ ആദ്ദേഹം നല്‍കുമായിരുന്നു. എന്റെ ചെറുപ്പ കാലത്ത് ഞാന്‍ കമ്പാറില്‍ പോയാല്‍ സല്‍ക്കാര പ്രിയനായ മൂത്തയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ അവിടെ ഒന്നോ രണ്ടോ ദിവസമൊക്കെ താമസിക്കുമായിരുന്നു.കുടുംബക്കാരെയൊക്കെ നന്നായി തീറ്റിക്കാന്‍ പ്രത്യേക താല്പര്യമായിരുന്നു അദ്ദേഹത്തിന്. കൃഷിയിടങ്ങളൊക്കെ ചുറ്റികാണിച്ച് ചാക്ക് നിറയെ പച്ചക്കറികള്‍ തന്ന് എന്നെ പറഞ്ഞയച്ചിരുന്ന ആ സുന്ദര കാലം ഇന്നലെയെന്ന പോലെ സ്മൃതിപഥത്തില്‍ മായാതെ നില്‍ക്കുന്നുണ്ട്.
വീട്ടിലും കുടുംബത്തിലും നാട്ടിലുമായി സ്‌നേഹ സൗരഭ്യം പരത്തിയിരുന്ന ഹാജി മുഹമ്മദ്കുഞ്ഞി കമ്പാര്‍ പ്രപഞ്ചനാഥനിലേക്ക് മടങ്ങിയിരിക്കുന്നു.
സ്‌നേഹനിധിയായ കുടുംബനാഥന്റെ വിയോഗത്തെ ഉള്‍ക്കൊള്ളാനുള്ള ക്ഷമയും കരുത്തും കുടുംബത്തിന് നല്‍കണേ നാഥാ... പരേതന് നിന്റെ സ്വഗ്ഗപൂങ്കാവനത്തില്‍ ഒരിടം നല്‍കണേ അള്ളാഹ് ...ആമീന്‍