കാസര്‍കോട് നഗരത്തില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി പിടിയിലായ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്ക് രണ്ട് വര്‍ഷം കഠിനതടവും കാല്‍ലക്ഷം രൂപ പിഴയും

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വില്‍പ്പനക്കുകൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി പിടിയിലായ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ കോടതി രണ്ടുവര്‍ഷം കഠിന തടവിനും കാല്‍ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൊഗ്രാല്‍ പുത്തൂര്‍ എടച്ചേരിയിലെ പി.എച്ച്.അബൂബക്കറിനെ(59)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് നിര്‍മ്മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവനുഭവിക്കണം. കേസില്‍ 12 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകളും 8 തൊണ്ടിമുതലുകളും തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. 2013 നവംബര്‍ 28ന് രാത്രി 8.45 മണിയോടെ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനടുത്തുള്ള ഹോട്ടലിന് […]

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വില്‍പ്പനക്കുകൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി പിടിയിലായ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ കോടതി രണ്ടുവര്‍ഷം കഠിന തടവിനും കാല്‍ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൊഗ്രാല്‍ പുത്തൂര്‍ എടച്ചേരിയിലെ പി.എച്ച്.അബൂബക്കറിനെ(59)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് നിര്‍മ്മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവനുഭവിക്കണം. കേസില്‍ 12 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകളും 8 തൊണ്ടിമുതലുകളും തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.
2013 നവംബര്‍ 28ന് രാത്രി 8.45 മണിയോടെ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനടുത്തുള്ള ഹോട്ടലിന് സമീപത്തുനിന്നാണ് 8 ചെറുപാക്കറ്റുകളിലായി സൂക്ഷിച്ച 36 ഗ്രാം ബ്രൗണ്‍ഷുഗറുമായി അബൂബക്കറിനെ അന്നത്തെ കാസര്‍കോട് എസ്.ഐ പി. വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്നു കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിമാരായിരുന്ന ടി.പി പ്രേമരാജന്‍, കെ.എല്‍ രാധാകൃഷ്ണന്‍, വി.കെ പ്രഭാകരന്‍ എന്നിവരാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. ബാലകൃഷ്ണന്‍ ഹാജരായി.

Related Articles
Next Story
Share it