കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും; കര്‍ണാടകയില്‍ മാത്രം 303 പേര്‍ മരിച്ചു, 34 ശതമാനവും ബെംഗളൂരുവില്‍

ബെംഗളൂരു: കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും ബാധിക്കുന്നത് അപകടം വിതക്കുന്നു. കര്‍ണാടകയില്‍ മാത്രം 303 പേരാണ് ഇതിനകം മരിച്ചത്. കോവിഡ് മുക്തി നേടിയ ശേഷം ബ്ലാക്ക് ഫംഗസ് (ക്യൂമോര്‍മൈകോസിസ്) രോഗം ബാധിച്ച് മരിച്ചവരുടെ കണക്കാണിത്. സര്‍ക്കാര്‍ തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതില്‍ മൂന്നിലൊന്ന് കേസുകളും തലസ്ഥാന നഗരമായ ബെംഗളൂരുവിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അധിവസിക്കുന്ന നഗരമാണ് ബെംഗളൂരു. 104 പേരാണ് ബെംഗളൂരുവില്‍ മരിച്ചത്. 23 പേര്‍ കല്‍ബുര്‍ഗിയിലും 20 പേര്‍ ദക്ഷിണ കന്നഡയിലും മരണമടഞ്ഞു. ജൂലൈ ഒമ്പത് […]

ബെംഗളൂരു: കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും ബാധിക്കുന്നത് അപകടം വിതക്കുന്നു. കര്‍ണാടകയില്‍ മാത്രം 303 പേരാണ് ഇതിനകം മരിച്ചത്. കോവിഡ് മുക്തി നേടിയ ശേഷം ബ്ലാക്ക് ഫംഗസ് (ക്യൂമോര്‍മൈകോസിസ്) രോഗം ബാധിച്ച് മരിച്ചവരുടെ കണക്കാണിത്. സര്‍ക്കാര്‍ തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതില്‍ മൂന്നിലൊന്ന് കേസുകളും തലസ്ഥാന നഗരമായ ബെംഗളൂരുവിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അധിവസിക്കുന്ന നഗരമാണ് ബെംഗളൂരു.

104 പേരാണ് ബെംഗളൂരുവില്‍ മരിച്ചത്. 23 പേര്‍ കല്‍ബുര്‍ഗിയിലും 20 പേര്‍ ദക്ഷിണ കന്നഡയിലും മരണമടഞ്ഞു. ജൂലൈ ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം 3419 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. 8.6% ആണ് മരണനിരക്ക്. കോവിഡ് മാത്രമല്ല ഉയര്‍ന്ന തോതിലുള്ള പ്രമേഹം, സ്റ്റീറോയ്ഡ് ഉപയോഗം, ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം എന്നിവ ബ്ലാക്ക് ഫംഗസിനെ കൂടുതല്‍ മാരകമാക്കുവെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രോഗമാണ് ബ്ലാക്ക് ഫംഗസ്. രോഗികളുടെ മുഖം, മൂക്ക്, കണ്ണുകള്‍ മുതല്‍ തലച്ചോറിനെ വരെ ബാധിക്കുന്നതാണ് ഈ രോഗം.

മേയ്, ജൂണ്‍ മാസങ്ങളിലാണ് ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ആന്റി ഫംഗസ് മരുന്നായ ലിപോസോമല്‍ ആംഫൊടെറിസിന്‍ ബി എന്ന മരുന്നിന്റെ കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട മാസങ്ങളായിരുന്നു ഇത്. മരുന്നിന് കടുത്ത ക്ഷാമം നേരിട്ടതോടെ പ്രതിദിനം 5-7 ഡോസ് നല്‍കേണ്ട സ്ഥാനത്ത് 2-3 ദിവസങ്ങള്‍ കൂടുമ്പോള്‍ ഓരോ ഡോസ് മരുന്നാണ് നല്‍കിയിരുന്നത്. ഇതാണ് മരണസംഖ്യ കൂടാന്‍ കാരണണമായതെന്നാണ് റിപോര്‍ട്ട്.

സ്റ്റീറോയ്ഡ് മരുന്നുകളുടെ അമിതോപയോഗവും രോഗം കൂടുതലായി കാണപ്പെടുന്നതിന് ഇടയാക്കിയിട്ടുണ്ട്. ശ്വാസ കോശത്തിലേക്ക് പടരാന്‍ സാധ്യതയുള്ള ഈ രോഗം തുടക്കത്തില്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ മരണം സുനിശ്ചിതമാണെന്ന് എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കുന്നു.

Related Articles
Next Story
Share it