സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായിയെ പിന്തുണച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ കേരളത്തിലെ കോണ്‍ഗ്രസ് എതിര്‍ക്കുമോയെന്ന് എം ടി രമേശ്; കൊറോണ പ്രതിരോധത്തിലും കേരള സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ രാഹുലിന്റെ സന്ദര്‍ശനം ഗുണം ചെയ്തത് സിപിഎമ്മിനെന്നും പരിഹാസം
പാലക്കാട്: കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ കേരളത്തിലെ കോണ്‍ഗ്രസ് എതിര്‍ക്കുമോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് വരെ എത്തിയിട്ടും മുഖ്യമന്ത്രിക്കെതിരെ ഒരുവാക്ക് പറയാന്‍ രാഹുല്‍ തയാറായിട്ടില്ലെന്നും കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിക്കുന്ന സമീപനമാണ് രാഹുല്‍ സ്വീകരിച്ചതെന്നും രമേശ് കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തോട് കേരളത്തിലെ കോണ്‍ഗ്രസ് യോജിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കണം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും […]

പാലക്കാട്: കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ കേരളത്തിലെ കോണ്‍ഗ്രസ് എതിര്‍ക്കുമോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് വരെ എത്തിയിട്ടും മുഖ്യമന്ത്രിക്കെതിരെ ഒരുവാക്ക് പറയാന്‍ രാഹുല്‍ തയാറായിട്ടില്ലെന്നും കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിക്കുന്ന സമീപനമാണ് രാഹുല്‍ സ്വീകരിച്ചതെന്നും രമേശ് കുറ്റപ്പെടുത്തി.
സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തോട് കേരളത്തിലെ കോണ്‍ഗ്രസ് യോജിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കണം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും കൂട്ടാളികളും മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് കയറിയിറങ്ങിയതിനെ കുറിച്ചോ ആരോപണവിധേയരെ സംരക്ഷിക്കുന്നതിനെ കുറിച്ചോ അഭിപ്രായം പറയാന്‍ രാഹുല്‍ തയാറായിട്ടില്ല. പകരം കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും വാദം ശരിവെക്കുന്ന നിലപാട് തന്നെയാണ് രാഹുലും സ്വീകരിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സമരം ചെയ്യുമ്പോഴാണ് രാഹുലിന്റെ ഈ നിലപാട് എന്ന് ഓര്‍ക്കണം. ഇതിനോട് കേരളത്തിലെ കോണ്‍ഗ്രസ് യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. എം ടി രമേശ് പറഞ്ഞു.
കൊറോണ പ്രതിരോധത്തിന്റെ കാര്യത്തിലും കേരള സര്‍ക്കാരിന് രാഹുല്‍ ഗാന്ധി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണെന്നും രമേശ് ആരോപിച്ചു. സിപിഎം നൂറാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് - സിപിഎം സഖ്യം രാജ്യവ്യാപകമായി വ്യാപിപ്പിക്കണമെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞിരിക്കുന്നതെന്നും ഇത് ന്യായീകരിക്കുന്ന തരത്തിലാണ് രാഹുലിന്റെ പ്രസ്താവനയെന്നും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഗുണം ചെയ്തത് സിപിഎമ്മിനാണെന്നും അദ്ദേഹം പരിഹസിച്ചു.
MT Ramesh against Rahul Gandhi