എം.ടി എന്നെ കാര്‍ട്ടൂണിസ്റ്റാക്കി- കെ.എ ഗഫൂര്‍ മാസ്റ്റര്‍
ഉദുമ: വരകള്‍ കൊണ്ടും മര്‍മ്മമറിഞ്ഞ കാര്‍ട്ടൂണുകള്‍ കൊണ്ടും മലയാളികള്‍ക്കാകെ സുപരിചിതനായ കെ.എ ഗഫൂര്‍ മാസ്റ്ററെ കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നായിരുന്നു ആദരം. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. സാഹിത്യത്തില്‍ തല്‍പരനായ തന്നെ കാര്‍ട്ടൂണിസ്റ്റാക്കിയത് എം.ടി വാസുദേവന്‍ നായരാണെന്ന് ഗഫൂര്‍ മാസ്റ്റര്‍ പറഞ്ഞു. തനിക്ക് രണ്ട് കാമുകിമാരുണ്ടായിരുന്നു. ഒന്ന് ബാല്യകാലസഖിയും മറ്റൊന്ന് മുറപ്പെണ്ണും. ബാല്യകാലസഖി സാഹിത്യവും മുറപ്പെണ്ണ് കാര്‍ട്ടൂണുമായിരുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍ […]

ഉദുമ: വരകള്‍ കൊണ്ടും മര്‍മ്മമറിഞ്ഞ കാര്‍ട്ടൂണുകള്‍ കൊണ്ടും മലയാളികള്‍ക്കാകെ സുപരിചിതനായ കെ.എ ഗഫൂര്‍ മാസ്റ്ററെ കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നായിരുന്നു ആദരം. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. സാഹിത്യത്തില്‍ തല്‍പരനായ തന്നെ കാര്‍ട്ടൂണിസ്റ്റാക്കിയത് എം.ടി വാസുദേവന്‍ നായരാണെന്ന് ഗഫൂര്‍ മാസ്റ്റര്‍ പറഞ്ഞു. തനിക്ക് രണ്ട് കാമുകിമാരുണ്ടായിരുന്നു. ഒന്ന് ബാല്യകാലസഖിയും മറ്റൊന്ന് മുറപ്പെണ്ണും. ബാല്യകാലസഖി സാഹിത്യവും മുറപ്പെണ്ണ് കാര്‍ട്ടൂണുമായിരുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍ നാഥ്, അക്കാദമി ട്രഷ. നൗഷാദ് പി.യു, കാര്‍ട്ടൂണിസ്റ്റ് ടി.എം അന്‍വര്‍ സാദാത്ത് തളങ്കര, അരവിന്ദ് പയ്യന്നൂര്‍, സുരേന്ദ്രന്‍ വാരച്ചാല്‍, മുജീബ് അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. കാര്‍ട്ടൂണ്‍, ചിത്രകലാ രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഗഫൂര്‍ മാസ്റ്റര്‍ക്ക് വിശിഷ്ടാംഗത്വം നല്‍കിയത്. 'മണ്ണുണ്ണി', 'മാന്ത്രികക്കട്ടില്‍', 'പറക്കും തൂവാല', 'ഹറാം മൂസ' തുടങ്ങിയ ചിത്രകഥാപരമ്പരകളുടെ സ്രഷ്ടാവ് എന്ന നിലയില്‍ മലയാളത്തില്‍ അടയാളപ്പെടുത്തിയ ചിത്രകാരനാണ് ഇദ്ദേഹം.