പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എം.എസ്.എഫിന്റെ സൗജന്യ പുസ്തകശാല
മൊഗ്രാല്‍പുത്തൂര്‍: 15-ാം വാര്‍ഡ് മുസ്ലിം ലീഗിന്റെ സഹായത്തോടെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ സ്‌മൈല്‍ പദ്ധതിയിലൂടെ സഹപ്രവര്‍ത്തകരെ ചേര്‍ത്തു പിടിക്കുന്നു. ഇതിന്റെ ഭാഗമായി ലീഗ് ഹൗസില്‍ സൗജന്യ ബുക്ക് സ്റ്റാള്‍ ആരംഭിച്ചു.പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് പുസ്തകശാല തുറന്നത്. ബാഗ്, നോട്ട് ബുക്ക്, പെന്‍, വാട്ടര്‍ ബോട്ടില്‍, പെന്‍സില്‍, ബോക്‌സ് തുടങ്ങിയവ തികച്ചും സൗജന്യമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്.സ്‌കൂള്‍ വിപണിയില്‍ പഠനോപകരണങ്ങള്‍ക്കെല്ലാം തീവിലയാണ്.മൂന്നും നാലും കുട്ടികള്‍ പഠിക്കുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് സ്‌കൂള്‍ വിപണി.എം.എസ്.എഫിന്റെ സൗജന്യ പുസ്തകശാല പഞ്ചായത്ത് ലീഗ് […]

മൊഗ്രാല്‍പുത്തൂര്‍: 15-ാം വാര്‍ഡ് മുസ്ലിം ലീഗിന്റെ സഹായത്തോടെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ സ്‌മൈല്‍ പദ്ധതിയിലൂടെ സഹപ്രവര്‍ത്തകരെ ചേര്‍ത്തു പിടിക്കുന്നു. ഇതിന്റെ ഭാഗമായി ലീഗ് ഹൗസില്‍ സൗജന്യ ബുക്ക് സ്റ്റാള്‍ ആരംഭിച്ചു.
പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് പുസ്തകശാല തുറന്നത്. ബാഗ്, നോട്ട് ബുക്ക്, പെന്‍, വാട്ടര്‍ ബോട്ടില്‍, പെന്‍സില്‍, ബോക്‌സ് തുടങ്ങിയവ തികച്ചും സൗജന്യമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്.
സ്‌കൂള്‍ വിപണിയില്‍ പഠനോപകരണങ്ങള്‍ക്കെല്ലാം തീവിലയാണ്.
മൂന്നും നാലും കുട്ടികള്‍ പഠിക്കുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് സ്‌കൂള്‍ വിപണി.
എം.എസ്.എഫിന്റെ സൗജന്യ പുസ്തകശാല പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡണ്ട് മുഹമ്മദ് കുന്നില്‍, എസ്.പി സലാഹുദ്ദീന്‍, സി.പി അബ്ദുല്ല എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
മാഹിന്‍ കുന്നില്‍, നൗഫല്‍ പുത്തൂര്‍, എം.എ നജീബ്, പി. ബീസ് ഷെഫീക്ക്, ഇര്‍ഫാന്‍ കുന്നില്‍, ഹംസ പുത്തൂര്‍, മുഹമ്മദ് മൂല, പി.എച്ച് അഫ്‌റാസ്, സ്റ്റെഫാന്‍, ബഷീര്‍ പൗര്‍, അബ്ദുല്‍ റഹിമാന്‍, കെ.ബി ഇര്‍ഷാദ്, കെ.ബി ബാപ്പുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.