എം.എസ്.എഫ് പ്രസിഡന്റ് നവാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; മിനുട്‌സ് ഹാജരാക്കേണ്ടെന്ന് തീരുമാനം; അറസ്റ്റിന് പിന്നാലെ നവാസിന്റെ ചിരിക്കുന്ന ഫോട്ടോയുമായി മുഈന്‍ അലി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍

കോഴിക്കോട്: ഹരിത ഭാരവാഹികളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് പി.കെ നവാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചെമ്മങ്ങാട് പോലീസാണ് നവാസിനെ അറസ്റ്റ് ചെയ്തത്. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മിനുട്സ് പോലീസിന് നല്‍കേണ്ടെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം. മിനുട്സ് ഇന്ന് ഹാജരാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. പി.കെ നവാസ് ഹരിത […]

കോഴിക്കോട്: ഹരിത ഭാരവാഹികളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് പി.കെ നവാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചെമ്മങ്ങാട് പോലീസാണ് നവാസിനെ അറസ്റ്റ് ചെയ്തത്.

പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മിനുട്സ് പോലീസിന് നല്‍കേണ്ടെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം. മിനുട്സ് ഇന്ന് ഹാജരാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. പി.കെ നവാസ് ഹരിത നേതാക്കളെ അപമാനിച്ചുവെന്ന് പറയുന്ന ജൂണ്‍ 24ലെ മിനുട്സ് ഹാജരാക്കണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്.

അതിനിടെ നവാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നവാിന്റെ ചിരിക്കുന്ന ചിത്രം ഫെയ്്‌സ്ബുക്കില്‍ പങ്കുവെച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍ രംഗത്തെത്തി. അടിക്കുറിപ്പോ വിശദീകരണമോ ഒന്നുമില്ലാതെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ നവാസിന്റെ അറസ്റ്റു സംബന്ധിച്ചും ഹരിത വിഷയവുമായി ബന്ധപ്പെട്ടും നിരവധി കമന്റുകളാണ് വരുന്നത്. നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് സംബന്ധിച്ചും ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസിലും മുസ്ലിം ലീഗ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച നേതാവാണ് മുയീന്‍ അലി തങ്ങള്‍.

Related Articles
Next Story
Share it