പൈതൃകങ്ങളുടെ പിന്തുടര്‍ച്ച കാലഘട്ടത്തിന്റെ ആവശ്യകത-സി.ടി അഹമ്മദലി

കാസര്‍കോട്: ചരിത്ര നാള്‍വഴിയില്‍ ബാഹ്യവും ആഭ്യന്തരവുമായ ഒട്ടനേകം പ്രതിസന്ധികളില്‍ പൂര്‍വ്വീകര്‍ കാണിച്ചുതന്ന ജീവിതരീതികള്‍ പുതുതലമുറ പകര്‍ത്തണമെന്നും തലമുറകള്‍ കൈമാറി വന്ന പൈതൃകങ്ങളുടെ പിന്തുടര്‍ച്ച ഇക്കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി പറഞ്ഞു. പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ നേതൃമഹിമ കേരളത്തിന്റെ സുകൃതമാണെമന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കാലങ്ങളെ നയിച്ച കാലഘട്ടങ്ങള്‍' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന പൈതൃകം കൊളോക്വിയത്തിന്റെ ഭാഗമായുള്ള 'വിശ്വാസവും രാഷ്ട്രീയയും' എഡീഷന്‍ കൊല്ലങ്കാന ട്രിബോണ്‍ റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു […]

കാസര്‍കോട്: ചരിത്ര നാള്‍വഴിയില്‍ ബാഹ്യവും ആഭ്യന്തരവുമായ ഒട്ടനേകം പ്രതിസന്ധികളില്‍ പൂര്‍വ്വീകര്‍ കാണിച്ചുതന്ന ജീവിതരീതികള്‍ പുതുതലമുറ പകര്‍ത്തണമെന്നും തലമുറകള്‍ കൈമാറി വന്ന പൈതൃകങ്ങളുടെ പിന്തുടര്‍ച്ച ഇക്കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി പറഞ്ഞു. പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ നേതൃമഹിമ കേരളത്തിന്റെ സുകൃതമാണെമന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കാലങ്ങളെ നയിച്ച കാലഘട്ടങ്ങള്‍' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന പൈതൃകം കൊളോക്വിയത്തിന്റെ ഭാഗമായുള്ള 'വിശ്വാസവും രാഷ്ട്രീയയും' എഡീഷന്‍ കൊല്ലങ്കാന ട്രിബോണ്‍ റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡണ്ട് സയ്യിദ് താഹ ചേരൂര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍ സ്വാഗതം പറഞ്ഞു. പതിനെട്ടാമത് എഡീഷനാണ് ജില്ലയില്‍ നടന്നത്. 16ന് മലപ്പുറത്ത് ഇതിന്റെ സമാപന സമ്മേളനം സംഘടിപ്പിക്കും. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എം ഗഫൂര്‍, ഖലീല്‍ ഹുദവി കല്ലായം എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ട്രഷറര്‍ അഷര്‍ പെരുമുക്ക്, വൈസ് പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, പി.എ ജവാദ്, ഇര്‍ഷാദ് മൊഗ്രാല്‍, പി.എം മുനീര്‍ ഹാജി, എ.ബി ഷാഫി, ഹാരിസ് ചൂരി, നിസാര്‍ തളങ്കര, കെ.ബി കുഞ്ഞാമു, ഇഖ്ബാല്‍ ചേരൂര്‍, അഷ്റഫ് പി.കെ, ഗഫൂര്‍ ബേക്കല്‍, മജീദ് പട്‌ല, ഹാരിസ് തായല്‍, നൂറുദ്ധീന്‍ ബെളിഞ്ചം, ഹനീഫ് അറന്തോട്, കലന്തര്‍ ഷാഫി സംബന്ധിച്ചു. എം.എസ്.എഫ് ജില്ലാ ട്രഷറര്‍ ജംഷീദ് ചിത്താരി നന്ദി പറഞ്ഞു.

Related Articles
Next Story
Share it