കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജിനെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎസ്എഫ്

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജിനെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് രംഗത്ത്. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. എം.എസ്.എഫ് പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ വൈകല്യത്തെ എടുത്ത് പറഞ്ഞ് പരിഹസിക്കുകയും വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ പ്രയോഗങ്ങള്‍ തുടര്‍ച്ചയായി നടത്തിയതായും നവാസ് ആരോപിച്ചു. തട്ടമിട്ട പെണ്‍കുട്ടികള്‍ കാമ്പസില്‍ കഞ്ചാവ് എത്തിക്കുന്നുവെന്നാണ് പ്രധാനധ്യാപികയുടെ മറ്റൊരു ഗുരുതരമായ ആരോപണം. വിദ്യാര്‍ത്ഥിക്കെതിരെ ആരോപണമുന്നയിക്കുകയും നടപടി എടുക്കാതിരിക്കണമെങ്കില്‍ തന്റെ കാല്‍ പിടിച്ച് മാപ്പ് […]

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജിനെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് രംഗത്ത്. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
എം.എസ്.എഫ് പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ വൈകല്യത്തെ എടുത്ത് പറഞ്ഞ് പരിഹസിക്കുകയും വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ പ്രയോഗങ്ങള്‍ തുടര്‍ച്ചയായി നടത്തിയതായും നവാസ് ആരോപിച്ചു.
തട്ടമിട്ട പെണ്‍കുട്ടികള്‍ കാമ്പസില്‍ കഞ്ചാവ് എത്തിക്കുന്നുവെന്നാണ് പ്രധാനധ്യാപികയുടെ മറ്റൊരു ഗുരുതരമായ ആരോപണം. വിദ്യാര്‍ത്ഥിക്കെതിരെ ആരോപണമുന്നയിക്കുകയും നടപടി എടുക്കാതിരിക്കണമെങ്കില്‍ തന്റെ കാല്‍ പിടിച്ച് മാപ്പ് പറയണമെന്നും പ്രധാനധ്യാപിക പറയുകയുണ്ടായി. തികച്ചും പ്രാകൃതമായൊരു പെരുമാറ്റമാണ് പ്രധാനധ്യാപികയുടേത്. എം.എസ്.എഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുണ്ടെന്നും നിയമപരമായി മുന്നോട്ട് നീങ്ങുമെന്നും നവാസ് കൂട്ടിച്ചേര്‍ത്തു.
കോളേജിലെ വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിക്കുന്നുവെന്നത് നിര്‍ഭാഗ്യവശാല്‍ നമ്മുടെ കേരളത്തിലെ ഗവ.കോളേജിലെ ഒരു അധ്യാപികയെന്നത് അമ്പരപ്പിപ്പിക്കുന്നതാണന്നും കാമ്പസിലെ ആണും പെണ്ണും സംസാരിക്കുന്നത് സദാചാര മനോഭാവത്തോടെ നോക്കി കാണുന്നു എന്നതും ഒരു അധ്യാപികക്ക് ചേര്‍ന്നതല്ലന്നും അവരെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, അഷ്‌റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, കോളേജ് യൂണിറ്റ് പ്രസിഡണ്ട് ജാബിര്‍ ഷിബിന്‍ പങ്കെടുത്തു.

Related Articles
Next Story
Share it