എം.എസ്.എഫ് മെസ്റ്റ് എക്‌സാം സംഘടിപ്പിച്ചു

കാസര്‍കോട്: എം.എസ്.എഫ് ജില്ലാ കമ്മിറ്റി ബഹ്റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെസ്റ്റ് സ്‌കോളര്‍ഷിപ് പരീക്ഷ ജില്ലയില്‍ 35 സെന്ററുകളിലായി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. മികച്ച മാര്‍ക്ക് നേടുന്ന 100 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഉപഹാരവും നല്‍കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.ഇ പരീക്ഷയെകുറിച്ച് പരിചയപെടുത്തുന്നതിനും വേണ്ടിയാണ് എം.എസ്.എം മെസ്റ്റ് എക്‌സാം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് എക്‌സാം കോണ്‍ട്രോളറും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ കോ ഓര്‍ഡിനേറ്ററും എം.എസ്.എഫ് ഹരിത ജില്ലാ മണ്ഡലം ഭാരവാഹികളും വര്‍ക്കിംഗ് […]

കാസര്‍കോട്: എം.എസ്.എഫ് ജില്ലാ കമ്മിറ്റി ബഹ്റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെസ്റ്റ് സ്‌കോളര്‍ഷിപ് പരീക്ഷ ജില്ലയില്‍ 35 സെന്ററുകളിലായി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. മികച്ച മാര്‍ക്ക് നേടുന്ന 100 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഉപഹാരവും നല്‍കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.ഇ പരീക്ഷയെകുറിച്ച് പരിചയപെടുത്തുന്നതിനും വേണ്ടിയാണ് എം.എസ്.എം മെസ്റ്റ് എക്‌സാം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് എക്‌സാം കോണ്‍ട്രോളറും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ കോ ഓര്‍ഡിനേറ്ററും എം.എസ്.എഫ് ഹരിത ജില്ലാ മണ്ഡലം ഭാരവാഹികളും വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും ഒബ്‌സെര്‍വറും വിവിധ സെന്ററുകളില്‍ ഇന്‍വിജിലേറ്റേഴ്‌സും ആയിരുന്നു. എം. എല്‍.എ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് സലിം തളങ്കര, ജില്ലാ പ്രസിഡണ്ട് ഖലീല്‍ ആലംപാടി, ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി മുനീര്‍ ഹാജി, എം.സി. ഖമറുദ്ദീന്‍, ആബിദ് ആറങ്ങാടി, അഷ്റഫ് എടനീര്‍ തുടങ്ങിയവര്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു.

Related Articles
Next Story
Share it