'നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കും'; സഹായം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച നടന്‍ മുകേഷ് എം.എല്‍.എയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി

തിരുവനന്തപുരം: നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. സഹായം തേടി വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്തുസംസാരിച്ചതിനാണ് വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ് പരാതി നല്‍കിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ എം.എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും പരാതിയില്‍ പറയുന്നു. പാലക്കാട് നിന്നും സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് മുകേഷ് എം.എല്‍.എ കയര്‍ത്തു സംസാരിച്ചത്. ഇതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം […]

തിരുവനന്തപുരം: നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. സഹായം തേടി വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്തുസംസാരിച്ചതിനാണ് വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ് പരാതി നല്‍കിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ എം.എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

പാലക്കാട് നിന്നും സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് മുകേഷ് എം.എല്‍.എ കയര്‍ത്തു സംസാരിച്ചത്. ഇതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎല്‍എയെ ആണെന്നും തന്റെ നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോയെന്നും വിശ്വസിക്കരുതെന്നുമാണ് മുകേഷിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പല രീതിയില്‍ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുകയാണ്. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ല. രാഷ്ട്രീയ പ്രചാരണമാണ് നിലവില്‍ നടക്കുന്നതെന്നും ഇതിന്റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.

Related Articles
Next Story
Share it