'മധുവാഹിനിപ്പുഴ കടന്നെത്തിയ ഹരിത സന്ദേശം'
1964ല്‍ പട്‌ള ജി.യു.പി.എസില്‍ പഠിക്കുന്ന കാലത്ത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എം.എസ്.എഫ്. രൂപീകരണം ഉദ്ദേശിച്ച് നിരന്തരമായി രണ്ട് പേര്‍ സ്‌കൂളില്‍ വന്ന് പോയിക്കൊണ്ടിരുന്നത്. ഒരാള്‍ ചെര്‍ക്കളം അബ്ദുല്ല സാഹിബും മറ്റൊരാള്‍ മജീദ് തളങ്കര സാഹിബും. അന്ന് മുക്രി മമ്മദ്ച്ചാന്റെ മകന്‍ അന്തോയിഞ്ഞി എന്നറിയപ്പെടുന്ന ഇന്നത്തെ പി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്നത്തെയും ഇന്നത്തേയും ചരിത്രം നേരില്‍ കണ്ട മഹാ മനീഷി. ഒപ്പം മൂസ്സ ഹാജിയുടെ മകന്‍ പരേതനായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ മകന്‍ ബീരാന്‍ […]
1964ല്‍ പട്‌ള ജി.യു.പി.എസില്‍ പഠിക്കുന്ന കാലത്ത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എം.എസ്.എഫ്. രൂപീകരണം ഉദ്ദേശിച്ച് നിരന്തരമായി രണ്ട് പേര്‍ സ്‌കൂളില്‍ വന്ന് പോയിക്കൊണ്ടിരുന്നത്. ഒരാള്‍ ചെര്‍ക്കളം അബ്ദുല്ല സാഹിബും മറ്റൊരാള്‍ മജീദ് തളങ്കര സാഹിബും. അന്ന് മുക്രി മമ്മദ്ച്ചാന്റെ മകന്‍ അന്തോയിഞ്ഞി എന്നറിയപ്പെടുന്ന ഇന്നത്തെ പി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്നത്തെയും ഇന്നത്തേയും ചരിത്രം നേരില്‍ കണ്ട മഹാ മനീഷി. ഒപ്പം മൂസ്സ ഹാജിയുടെ മകന്‍ പരേതനായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ മകന്‍ ബീരാന്‍ […]
1964ല്‍ പട്‌ള ജി.യു.പി.എസില്‍ പഠിക്കുന്ന കാലത്ത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എം.എസ്.എഫ്. രൂപീകരണം ഉദ്ദേശിച്ച് നിരന്തരമായി രണ്ട് പേര്‍ സ്‌കൂളില്‍ വന്ന് പോയിക്കൊണ്ടിരുന്നത്. ഒരാള്‍ ചെര്‍ക്കളം അബ്ദുല്ല സാഹിബും മറ്റൊരാള്‍ മജീദ് തളങ്കര സാഹിബും. അന്ന് മുക്രി മമ്മദ്ച്ചാന്റെ മകന്‍ അന്തോയിഞ്ഞി എന്നറിയപ്പെടുന്ന ഇന്നത്തെ പി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്നത്തെയും ഇന്നത്തേയും ചരിത്രം നേരില്‍ കണ്ട മഹാ മനീഷി. ഒപ്പം മൂസ്സ ഹാജിയുടെ മകന്‍ പരേതനായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ മകന്‍ ബീരാന്‍ മൊയ്തീന്‍ എന്നിവരും.
ഇ. അഹമ്മദ് സാഹിബ് ഒഴിഞ്ഞ ശേഷം എം.എസ്.എഫ് ന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയും കാസര്‍കോട്ടെ ആദ്യ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആദ്യ മെമ്പര്‍ഷിപ്പ് അംഗവും കൂടിയായ മജീദ് തളങ്കരയും കാസര്‍കോട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്ന ചിന്തയിലും പ്രവര്‍ത്തിയിലും ആഴ്ന്നിറങ്ങി യൂത്ത് ലീഗിലൂടെ പടി കയറുന്ന ചെര്‍ക്കളം അബ്ദുല്ലയും പട്‌ള ഗ്രാമത്തിലേക്ക് മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സന്ദേശ വാഹകരായി എത്തുമ്പോള്‍, എസ്.ജി.ബി.ടി ബസില്‍ വന്ന് മധുവാഹിനി പുഴക്കക്കര വന്നിറങ്ങി ഒന്നര മീറ്ററോളം ഉയര്‍ന്ന പുഴവെള്ളത്തിലേക്ക് എടുത്ത് ചാടിയും, പുഴക്കരയില്‍ വന്ന് ഉടുമുണ്ട് അഴിച്ച് കയ്യിലെ പത്രത്തിനും ഡയറിക്കും നോട്ടീസുകള്‍ക്കുമൊപ്പം തലയില്‍ പൊതിഞ്ഞുകെട്ടി വെച്ച് പുഴ നടന്ന് കടന്നും ഇക്കരെ എത്തും. ശേഷം വസ്ത്രം അണിഞ്ഞ്, സ്‌കൂളില്‍ എത്തുമ്പോഴേക്കും നനഞ്ഞ ശരീരം ഉണങ്ങും. അപ്പോഴേക്കും സ്‌കൂളില്‍ ഉച്ച ഊണിനു ബെല്ലടിക്കും. പിന്നെ എം.എസ്.എഫ്. കമ്മിറ്റി രൂപീകരണം സംബന്ധിച്ച യോഗം നടത്താനുള്ള ചര്‍ച്ച തുടങ്ങും. ഒരുപാട് തവണ വന്ന് പോയതിനു ശേഷമാണ് മേല്‍ പറഞ്ഞ മൂന്ന് പേര്‍ സമ്മതം മൂളി നേതൃ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായത്.
രാഷ്ട്രീയം എന്തെന്ന് അറിയാത്ത ഇവര്‍ക്ക് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പ്രസക്തിയും ആവശ്യകതയും മനസ്സിലാക്കി കൊടുത്താണ് ആദ്യ കമ്മിറ്റി 1964ല്‍ രൂപീകരിക്കുന്നത്. തളങ്കര മജീദ് സാഹിബും ചെര്‍ക്കളം അബ്ദുല്ല സാഹിബും ആണ് അന്ന് വിശദമായ പാര്‍ട്ടി ചരിത്ര ക്ലാസുകള്‍ എടുക്കുക. വന്ന നേതാക്കള്‍ക്ക് കൊണ്ട് വന്ന് കുടിക്കാനും പോയി കഴിക്കാനും അന്ന് ഒരു ചായക്കട പോലും പട്‌ളത്ത് ഇല്ല. പടച്ചവന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഇന്നത്തെ സമൃദ്ധമായ പട്‌ളയുടെ ചരിത്രത്തിന് പിന്നില്‍ വിശപ്പിന്റെ തീക്ഷ്ണമായ അനുഭവങ്ങളുടെ കഥ കൂടി പറയാനുണ്ട്. സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ക്കും അന്ന് ഉച്ചയൂണോ മറ്റു ഭക്ഷണമോ ഉണ്ടായിരുന്നില്ല.
തൊണ്ണൂറ് ശതമാനം കമ്മ്യൂണിസ്റ്റ് അധിപത്യം. മുസ്ലിം ലീഗിന്റെ കൊടി പോയിട്ട് പുറത്ത് പറയാന്‍ ഒരു അംഗം പോലും ഇല്ലാത്ത കാലം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുവപ്പന്‍ കോട്ട. മുന്‍ പാര്‍ലമെന്റ് അംഗം എം. രാമണ്ണറൈയുടെ ജന്മ സ്ഥലം. ഭൂരിഭാഗവും മുസ്ലിം കമ്മ്യൂണിസ്റ്റ്കാരുടെ ഈറ്റില്ലം. എം.എസ്.എഫ്. രൂപീകരിക്കാന്‍ വരുന്ന മുസ്ലിം ലീഗ് പാര്‍ട്ടി നേതാക്കളെ സ്വീകരിക്കാന്‍ പോലും പാര്‍ട്ടി ഘടകമോ ഒരു മുതിര്‍ന്ന നേതാവോ ഇല്ലാത്ത നാട്.
അന്ന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന്റെ രണ്ടാം വാര്‍ഡ്. ബൈഫര്‍ക്കേഷന് ശേഷം ഇന്ന് മധൂര്‍ പഞ്ചായത്തിന്റെ രണ്ടാം വാര്‍ഡ്. എം.എസ്.എഫ്. കമ്മിറ്റി രൂപീകരണം ശക്തമാക്കാന്‍ തീരുമാനിച്ചുറപ്പിക്കാനും നിലവിലുള്ള മൂന്നംഗ കമ്മിറ്റിക്ക് കൂടുതല്‍ ധൈര്യം പകരാനും കെ.എസ്. സുലൈമാന്‍ ഹാജിയും ബദ്‌രിയ ഉമ്പുച്ചയും ചെര്‍ക്കളം അബ്ദുല്ലയും പിന്നീട് പട്‌ള സന്ദര്‍ശനം പതിവാക്കി. പുഴയില്‍ വെള്ളം കൂടുതല്‍ ഉണ്ടെങ്കില്‍ മധൂര്‍ വഴി വന്നാല്‍ അവിടെ ഉണ്ടായിരുന്ന കവുങ്ങ് പാലം വഴിയും പട്‌ളയില്‍ അല്പം വളഞ്ഞു എത്താന്‍ സാധിക്കുമായിരുന്ന കാലം വന്നു. പരേതനായ പി.എസ്. മൊയ്തീന്‍ കുഞ്ഞി അടക്കം പുതുതായി 5 പേരെ കൂടി വിദ്യാര്‍ത്ഥി സംഘടനയില്‍ ചേര്‍ത്ത് കൊണ്ട് അന്ന് വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കാന്‍ നേതാക്കള്‍ക്ക് സാധിച്ചു. ടി.എ. ഇബ്രാഹിം സാഹിബ് ആദ്യമായി മത്സരിച്ച് വിജയിച്ച കാലത്ത്, അദ്ദേഹത്തിന്റെ പ്രത്യേക താല്‍പര്യ പ്രകാരം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ പട്‌ളയില്‍ കൊണ്ടുവരുകയും അന്നത്തെ പൗരാവലി മദ്രസയില്‍ ഉച്ചഭക്ഷണത്തോടെ ഉള്ള സ്വീകരണം നല്‍കുകയും പട്‌ള ഗവണ്‍മെന്റ് യു.പി. സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനം നടത്തിക്കുകയും ചെയ്തു. എം.എല്‍.എ.യായ ടി.എ. ഇബ്രാഹിം സാഹിബ് എ.കെ. ആന്റണിയുടെ സഹപാഠിയായ പട്‌ളയിലെ അഡ്വ.എ.എസ്. റാവുവിനെ മധൂര്‍ പഞ്ചായത്ത് മെമ്പറായി നോമിനേറ്റ് ചെയ്തത് അക്കാലത്താണ്. ആ കാലത്ത് ഇന്നത്തെ പോലെ ഇലക്ഷന്‍ ഉണ്ടായിരുന്നില്ല. നോമിനേഷനിലൂടെ ആണ് ഓരോ പഞ്ചായത്ത് അംഗങ്ങളെയും തിരഞ്ഞെടുത്തിരുന്നത്. മായിപ്പാടി രാജകുടുംബത്തിലെ ബൈപ്പാട്തായ എന്ന വാസുദേവ റാവു പഞ്ചായത്തിന്റെ അധികാരി ആയിരുന്നു. പ്രസിഡണ്ടിനെ അധികാരി എന്നായിരുന്നു വിളിച്ചിരുന്നത്. ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത്, കമ്മ്യൂണിസ്റ്റ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പട്‌ള അബൂബക്കര്‍ എന്ന ബി.എസ്.ടി. ഔക്കര്‍ച്ച ആദ്യ മെമ്പറായി വിജയിച്ചു. ഉദാരമതിയും പരോപകാരിയും ആയിരുന്നു അദ്ദേഹം. ചെര്‍ക്കളം അബ്ദുല്ല സാഹിബ് പ്രത്യേകം താല്‍പര്യം എടുത്തതാണ് ഇങ്ങനെ ഒരു പൊതു സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കാനും അതുവഴി പൊതു സമ്മതനെ വിജയിപ്പിക്കാനും പട്‌ള നിവാസികള്‍ക്ക് സാധിച്ചത്. പിന്നീടങ്ങോട്ട് തന്ത്രപ്പരമായ നീക്കങ്ങളായിരുന്നു പാര്‍ട്ടി സംഘാടനവുമായി പട്‌ളയില്‍ നടന്നതെന്ന് എല്ലാത്തിനും നേര്‍ സാക്ഷിയായ പി.അബ്ദുല്‍ റഹ്‌മാന്‍ ഹാജി എന്ന പട്‌ള അദരാന്‍ച്ച പറഞ്ഞു. പട്‌ളയില്‍ ചെര്‍ക്കളം അബ്ദുല്ല ഉണ്ടാക്കിയ ചില സൗഹൃദങ്ങളും സര്‍ക്കാര്‍ തലത്തിലുള്ള ചില പ്രത്യേക സഹായ ഹസ്തങ്ങളും രാഷ്ട്രീയപരമായ ചില നടകീയ നീക്കങ്ങളും ഇടത് ചേരിയിലുള്ള പലരെയും മറുകണ്ടം ചാടിക്കാന്‍ സാധിച്ചു. ഇത് ചുവപ്പന്‍ സാമ്രാജ്യത്തില്‍ വിള്ളല്‍ ഉണ്ടാക്കി.
ബി.എസ്.ടി. ഔക്കര്‍ച്ചയും അഡ്വ.സി. അബ്ദുല്ലയും അഡ്വ. ടി.പി. ഹുസ്സൈന്‍ അടക്കമുള്ളവരും മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ പ്രവേശനം നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പടുകൂറ്റന്‍ സമ്മേളനത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടും പാര്‍ലമെന്റ് അംഗവും ആയിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബില്‍ നിന്നും മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി പാര്‍ട്ടിയില്‍ എത്തി.
മുന്‍ എം.പി.എം രാമണ്ണ റൈയുടെ സുഹൃത്തും പഴയ കമ്മ്യൂണിസ്റ്റ്കാരനും ആയിരുന്ന ബി.എസ്.ടി. ഔക്കര്‍ച്ചയുടെ വരവോടെ പട്‌ളയിലെ കമ്മ്യൂണിസ്റ്റ് കോട്ട ഇളകി. എന്നാല്‍ 1988-ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.
അവിഭക്ത ലീഗ് നേതാവും എം.എല്‍.എ. യുമായ ബി.എം. അബ്ദുല്‍ റഹ്‌മാന്‍ സാഹിബ് പട്‌ളയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആ കാലത്തെ അവിഭക്ത ലീഗ് പ്രവര്‍ത്തനവും ഇതിനിടയില്‍ പട്‌ളയില്‍ സജീവമായി. പിന്നീട് മുസ്ലിം ലീഗിലേക്ക് സമ്പൂര്‍ണ്ണമായി എല്ലാവരും മാറപ്പെട്ടു. എ.എം. കടവത്ത്, എം.എസ്. മുഹമ്മദ് കുഞ്ഞി, എയര്‍ലൈന്‍സ് അന്തുമാന്‍ച്ച എന്നിവരും പട്്‌ളയില്‍ സന്ദര്‍ശനം നടത്തുമായിരുന്നു. ബി.എസ്.ടി. ഔക്കര്‍ച്ചയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് പലരും പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്ത് സജീവ പ്രവര്‍ത്തനം ആരംഭിച്ചു. പരേതരായ രണ്ട് മൂസ്സ ഹാജിമാരും സി.എച്ച്.അബ്ദുല്ല, എം.എ. മൊയ്തീന്‍ കുഞ്ഞി, എസ്.അബ്ദുല്‍ ഖാദര്‍, പട്‌ള മമ്മിച്ച, പട്‌ള മോട്ടോര്‍സ് ഉടമ പരേതനായ അബ്ദുല്‍ ഖാദര്‍ ഹാജി, അതുപോലെ കരാറുകാരനായിരുന്ന പരേതനായ എ.എം. മൊയ്തീന്‍ കുട്ടി എന്നിവര്‍ മുസ്ലിം ലീഗിന്റെ സജീവ സാനിധ്യമായി മാറി. ഇബ്രാഹിംച്ച യുടെ മകന്‍ പട്ട്‌ള മമ്മിച്ച പട്‌ളയില്‍ ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. അന്നും ഇന്നും പട്‌ളയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നേതൃപരമായ നീക്കങ്ങളിലൂടെ മുന്‍പന്തിയിലാണ് ബി.എ. ഇക്കണോമിക്‌സില്‍ ബിരുദമുള്ള പട്‌ള അദ്രാന്‍ച്ച എന്ന് വിളിക്കുന്ന പി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി.
മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ വളര്‍ച്ചയില്‍, വിദ്യാര്‍ത്ഥി സംഘാടനത്തിലും തൊഴിലാളി പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ മജീദ് തളങ്കര, ചെര്‍ക്കളം അബ്ദുല്ല തുടങ്ങിയ നാമങ്ങള്‍ എന്നും ഓര്‍ക്കപ്പെടും.