സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗങ്ങള്‍; വിദ്യാര്‍ത്ഥികള്‍ അനീതി നേരിടുന്നവരായി മാറി-പി.കെ നവാസ്
കാസര്‍കോട്: ബി.ജെ.പിയുടേയും സി.പി.എമ്മിന്റെയും ജാഥകള്‍ കാസര്‍കോട് നിന്നാരംഭിച്ചത് മുതല്‍ കേരളത്തില്‍ വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ മണ്ണ് മതേതരത്വത്തിന്റെ പ്രതീകമായി തന്നെ നിലനില്‍ക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ അധികാര ദുര്‍വിനിയോഗങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് അഭിപ്രായപ്പെട്ടു. വീഴ്ചകളുടെ വിദ്യാഭ്യാസ വകുപ്പ് പ്രതിരോധം തീര്‍ക്കുന്ന വിദ്യാര്‍ത്ഥിത്വം എന്ന മുദ്രാവാക്യവുമായി എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റി 25ന് കോഴിക്കോട് നടക്കുന്ന സ്റ്റുഡന്‍സ് വാറിന്റെ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷനും ഷുക്കൂര്‍ അനുസ്മരണവും […]

![സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗങ്ങള്‍; വിദ്യാര്‍ത്ഥികള്‍ അനീതി നേരിടുന്നവരായി മാറി-പി.കെ നവാസ് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗങ്ങള്‍; വിദ്യാര്‍ത്ഥികള്‍ അനീതി നേരിടുന്നവരായി മാറി-പി.കെ നവാസ്](https://utharadesam.com/wp-content/uploads/2021/02/MSF.jpg)
കാസര്‍കോട്: ബി.ജെ.പിയുടേയും സി.പി.എമ്മിന്റെയും ജാഥകള്‍ കാസര്‍കോട് നിന്നാരംഭിച്ചത് മുതല്‍ കേരളത്തില്‍ വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ മണ്ണ് മതേതരത്വത്തിന്റെ പ്രതീകമായി തന്നെ നിലനില്‍ക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ അധികാര ദുര്‍വിനിയോഗങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് അഭിപ്രായപ്പെട്ടു. വീഴ്ചകളുടെ വിദ്യാഭ്യാസ വകുപ്പ് പ്രതിരോധം തീര്‍ക്കുന്ന വിദ്യാര്‍ത്ഥിത്വം എന്ന മുദ്രാവാക്യവുമായി എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റി 25ന് കോഴിക്കോട് നടക്കുന്ന സ്റ്റുഡന്‍സ് വാറിന്റെ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷനും ഷുക്കൂര്‍ അനുസ്മരണവും കാസര്‍കോട് ഗവ.കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോടു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സി.കെ നജാഫ് അരിയില്‍ ഷുക്കൂറിന്റെ അനുസ്മരണ പ്രഭാഷണം നടത്തി. ആബിദ് ആറങ്ങാടി, അസ്ഹര്‍ പെരുമുക്ക്, ടി.ഡി കബീര്‍, എം.എ നജീബ്, ഹാഷിം ബംബ്രാണ, ഷഹീദ റഷീദ്, ഇബാഹിം പള്ളങ്കോട്, അസ്ഹര്‍ മണിയനോടി, ജാബിര്‍ തങ്കയം, റംഷീദ് തൊയമ്മല്‍, നഷാത്ത് പരവനടുക്കം, സഹദ് അംഗടിമുഗള്‍, നവാസ് കുഞ്ചാര്‍, താഹ തങ്ങള്‍, സലാം ബെളിഞ്ചം, അഷ്‌റഫ് ബോവിക്കാനം, ആസിഫലി കന്തല്‍, സി.കെ ഇര്‍ശാദ്, നസീര്‍ പെരുമ്പള, റഫീഖ് വിദ്യാനഗര്‍, സവാദ് അംഗടിമുഗര്‍, ജഷീദ് ചിത്താരി, സൈഫുദ്ദീന്‍ തങ്ങള്‍, ഷാനിഫ് നെലിക്കട്ട, മുഹമ്മദ് മാസ്തിഗുഡ്ഡെ, ശിഹാബ് പുണ്ടൂര്‍, ഫര്‍സാന, ശമ്മാസ്, ജാബിര്‍ ഷിബിന്‍ സംസാരിച്ചു.