എം.എസ്.എഫ് ജില്ലാ കമ്മിറ്റി: താഹ ചേരൂര്‍ പ്രസി., സവാദ് അംഗഡിമൊഗര്‍ ജന. സെക്ര.

കാസര്‍കോട്: എം.എസ്.എഫ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സയ്യിദ് താഹ തങ്ങള്‍ ചേരൂര്‍ പ്രസിഡണ്ടും സവാദ് അംഗഡിമൊഗര്‍ ജന. സെക്രട്ടറിയും ജംഷീദ് ചിത്താരി ട്രഷററും അസറുദ്ദീന്‍ മണിയനോടി, സലാം ബെളിഞ്ചം, സൈഫുദ്ദീന്‍ തങ്ങള്‍, അര്‍ഷാദ് എയ്യള, സകീര്‍ ബദിയടുക്ക എന്നിവരെ വൈസ് പ്രസിഡണ്ടായും റഫീഖ് വിദ്യാനഗര്‍, ജംഷീര്‍ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്തിയോട്, മര്‍സൂഖ് റഹ്മാന്‍, നസീര്‍ അബ്ദുല്ല എന്നിവരെ സെക്രട്ടറിമാരായും […]

കാസര്‍കോട്: എം.എസ്.എഫ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സയ്യിദ് താഹ തങ്ങള്‍ ചേരൂര്‍ പ്രസിഡണ്ടും സവാദ് അംഗഡിമൊഗര്‍ ജന. സെക്രട്ടറിയും ജംഷീദ് ചിത്താരി ട്രഷററും അസറുദ്ദീന്‍ മണിയനോടി, സലാം ബെളിഞ്ചം, സൈഫുദ്ദീന്‍ തങ്ങള്‍, അര്‍ഷാദ് എയ്യള, സകീര്‍ ബദിയടുക്ക എന്നിവരെ വൈസ് പ്രസിഡണ്ടായും റഫീഖ് വിദ്യാനഗര്‍, ജംഷീര്‍ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്തിയോട്, മര്‍സൂഖ് റഹ്മാന്‍, നസീര്‍ അബ്ദുല്ല എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി, റിട്ടേര്‍ണിംഗ് ഓഫീസര്‍ വി.എം റഷാദ്, സഹദ് അംഗഡിമൊഗര്‍, റംഷീദ് തോയമ്മല്‍, നവാസ് കുഞ്ചാര്‍, ജാബിര്‍ തങ്കയം, അഷ്‌റഫ് ബോവിക്കാനം, റഹിം പള്ളം, ഷഹാന കുണിയ, ഷഹല പെര്‍ള സംസാരിച്ചു.

Related Articles
Next Story
Share it