എം.എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തല്‍ പരിശീലന ക്ലാസ് 32-ാം വര്‍ഷത്തിലേക്ക്; ഇതുവരെ പരിശീലിച്ചത് മൂവ്വായിരത്തിലേറെ കുട്ടികള്‍
മൊഗ്രാല്‍: കോവിഡ് മഹാമാരിക്ക് ശേഷം മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ച മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകന്‍ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തല്‍ പരിശീലനത്തിന് വയസ്സ് 32. കഴിഞ്ഞവര്‍ഷം മാത്രമായി 200 ഓളം കുട്ടികളാണ് നീന്തല്‍ പരിശീലനം നേടിയത്. ഈ വര്‍ഷവും ഇത്രയും കുട്ടികളെ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. മികച്ച കലാകാരന്‍ കൂടിയായ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തല്‍ പരിശീലനം മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോള്‍ 3,500ഓളം കുട്ടികള്‍ പരിശീലനം നേടിയതായി അദ്ദേഹം പറഞ്ഞു. വ്യായാമം, […]

മൊഗ്രാല്‍: കോവിഡ് മഹാമാരിക്ക് ശേഷം മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ച മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകന്‍ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തല്‍ പരിശീലനത്തിന് വയസ്സ് 32. കഴിഞ്ഞവര്‍ഷം മാത്രമായി 200 ഓളം കുട്ടികളാണ് നീന്തല്‍ പരിശീലനം നേടിയത്. ഈ വര്‍ഷവും ഇത്രയും കുട്ടികളെ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. മികച്ച കലാകാരന്‍ കൂടിയായ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തല്‍ പരിശീലനം മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോള്‍ 3,500ഓളം കുട്ടികള്‍ പരിശീലനം നേടിയതായി അദ്ദേഹം പറഞ്ഞു. വ്യായാമം, കായിക മികവ് എന്നിവക്ക് പുറമെ നീന്തല്‍ ജീവന്‍ രക്ഷാമാര്‍ഗം കൂടിയാണെന്ന് എം.എസ് മുഹമ്മദ് കുഞ്ഞി പറയുന്നു. മുങ്ങിമരണങ്ങള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ ഈ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യവുമുണ്ട്. സൗജന്യ നീന്തല്‍ പരിശീലനത്തെപ്പറ്റി ചോദിച്ചാല്‍ ഈ ശിഷ്യഗണങ്ങളാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് മുഹമ്മദ് കുഞ്ഞി പറയും. അതുകൊണ്ടു തന്നെ മുഹമ്മദ് കുഞ്ഞിക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ ആദരവും അനുമോദനങ്ങളും ലഭിക്കുന്നുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളില്‍ നിന്ന് പോലും കുട്ടികളെയും കൊണ്ട് നീന്തല്‍ പരിശീലനം നേടാന്‍ അധ്യാപകരും രക്ഷിതാക്കളും സമീപിക്കാറുണ്ട്. ആരെയും നിരാശപ്പെടുത്താറില്ല, വരുന്നവരെയൊക്കെ നീന്തല്‍ പരിശീലനം നല്‍കാന്‍ മുഹമ്മദ് കുഞ്ഞി ശ്രമിക്കുന്നുമുണ്ട്. പരിശീലനം നേടുന്ന കുട്ടികള്‍ക്ക് കുമ്പള ഗ്രാമപഞ്ചായത്തിന്റെയും ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കിവരുന്നു.
1991 മുതലാണ് എം.എസ് മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍ കണ്ടത്തില്‍ പള്ളി കുളത്തില്‍ സൗജന്യ നീന്തല്‍ പരിശീലനം ആരംഭിച്ചത്. പ്രസ്തുത വര്‍ഷം തന്നെയാണ് മൊഗ്രാലില്‍ 'കേരള ദേശീയവേദി' പിറവി കൊണ്ടതും. അന്നുമുതല്‍ ഇന്നുവരെ എല്ലാവിധ പിന്തുണയുമായി മൊഗ്രാല്‍ ദേശീയവേദി ഒപ്പം തന്നെയുണ്ട്.
പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന എട്ടിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ രക്ഷിതാക്കള്‍ മുഖേന ബന്ധപ്പെടണം.