മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ ഔദ്യോഗിക വെരിഫിക്കേഷന്‍ ട്വിറ്റര്‍ നീക്കം ചെയ്തു; കനത്ത ആരാധക രോഷത്തിനൊടുവില്‍ തിരിച്ചുനല്‍കി

ന്യൂഡെല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഔദ്യോഗിക വെരിഫിക്കേഷന്‍ ട്വിറ്റര്‍ നീക്കം ചെയ്തു. ദീര്‍ഘകാലമായി സജീവമല്ലാത്ത അക്കൗണ്ടുകളുടെ നീല ടിക്കുകള്‍ ട്വിറ്റര്‍ എടുത്തുമാറ്റാറുണ്ട്. കഴിഞ്ഞ ജനുവരി എട്ടാം തീയതിയാണ് ധോണി അവസാനമായി ട്വീറ്റ് ചെയ്തത്. പിന്നീട് കനത്ത ആരാധക രോഷത്തിനൊടുവില്‍ നീല ടിക്ക് പുനസ്ഥാപിക്കുകയായിരുന്നു. നേരത്തെ ഇന്ത്യയിലെ നിരവധി ദേശീയ നേതാക്കളുടെയും പ്രമുഖരുടെയും നീല ടിക്കുകള്‍ എടുത്തുമാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു. ഒരാളുടെ വ്യക്തിഗത വിവരങ്ങളും പിന്തുടരുന്നവരുടെ എണ്ണവും പ്രശസ്തിയും ഒക്കെ പരിഗണിച്ചാണ് അക്കൗണ്ടുകള്‍ക്ക് നീല […]

ന്യൂഡെല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഔദ്യോഗിക വെരിഫിക്കേഷന്‍ ട്വിറ്റര്‍ നീക്കം ചെയ്തു. ദീര്‍ഘകാലമായി സജീവമല്ലാത്ത അക്കൗണ്ടുകളുടെ നീല ടിക്കുകള്‍ ട്വിറ്റര്‍ എടുത്തുമാറ്റാറുണ്ട്. കഴിഞ്ഞ ജനുവരി എട്ടാം തീയതിയാണ് ധോണി അവസാനമായി ട്വീറ്റ് ചെയ്തത്.

പിന്നീട് കനത്ത ആരാധക രോഷത്തിനൊടുവില്‍ നീല ടിക്ക് പുനസ്ഥാപിക്കുകയായിരുന്നു. നേരത്തെ ഇന്ത്യയിലെ നിരവധി ദേശീയ നേതാക്കളുടെയും പ്രമുഖരുടെയും നീല ടിക്കുകള്‍ എടുത്തുമാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു. ഒരാളുടെ വ്യക്തിഗത വിവരങ്ങളും പിന്തുടരുന്നവരുടെ എണ്ണവും പ്രശസ്തിയും ഒക്കെ പരിഗണിച്ചാണ് അക്കൗണ്ടുകള്‍ക്ക് നീല ടിക്ക് നല്‍കുന്നത്.

Related Articles
Next Story
Share it