2014ല്‍ ധോണി കോഹ്ലിയെ ചെയ്തത് പോലെ ചെയ്യണം; കെ എല്‍ രാഹുലിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റി ഇഷാന്‍ കിഷനെ രോഹിതിനൊപ്പം ഇറക്കണമെന്ന് ആകാശ് ചോപ്ര
മുംബൈ: ട്വന്റി20യില്‍ മോശം ഫോം തുടരുന്ന കെ എല്‍ രാഹുലിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റണമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.രോഹിതിനൊപ്പം യുവതാരം ഇഷാന്‍ കിഷനെ ഓപ്പണിംഗില്‍ ഇറക്കി രാഹുലിനെ നാലാം സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് ചോപ്രയുടം അഭിപ്രായം. ആദ്യമത്സരത്തില്‍ രാഹുല്‍-ധവാന്‍ സഖ്യം പരാജയപ്പെട്ടപ്പോള്‍ ധവാനെ ഒഴിവാക്കി കിഷനെ രാഹുലിനൊപ്പം ഇറക്കി. രാഹുല്‍ ആറ് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നുമെടുക്കാതെ പുറത്തായി. കിഷന്‍ ആണെങ്കില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ ശതകം നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമാകുകയും […]

മുംബൈ: ട്വന്റി20യില്‍ മോശം ഫോം തുടരുന്ന കെ എല്‍ രാഹുലിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റണമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.രോഹിതിനൊപ്പം യുവതാരം ഇഷാന്‍ കിഷനെ ഓപ്പണിംഗില്‍ ഇറക്കി രാഹുലിനെ നാലാം സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് ചോപ്രയുടം അഭിപ്രായം.
ആദ്യമത്സരത്തില്‍ രാഹുല്‍-ധവാന്‍ സഖ്യം പരാജയപ്പെട്ടപ്പോള്‍ ധവാനെ ഒഴിവാക്കി കിഷനെ രാഹുലിനൊപ്പം ഇറക്കി. രാഹുല്‍ ആറ് പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നുമെടുക്കാതെ പുറത്തായി. കിഷന്‍ ആണെങ്കില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ ശതകം നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമാകുകയും ചെയ്തു. എന്നാല്‍ മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ കിഷനെ മൂന്നാം നമ്പറിലേക്ക് മാറ്റി രാഹുലിനെ നിലനിര്‍ത്തിയെങ്കിലും നാല് പന്തില്‍ പൂജ്യമായിരുന്നു രാഹുലിന്റെ സംഭാവന. ഇതോടെയാണ് രാഹുലിനെ ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്നത്.
രാഹുലിനെ നാലാം നമ്പറിലേക്ക് മാറ്റി രോഹിത്തിനെയും ഇഷാനെയും ഓപ്പണിംഗിലും മൂന്നാം നമ്പില്‍ കോഹ്‌ലിയും ഇറങ്ങണമെന്നാണ് ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചത്. 2014ല്‍ കോഹ്ലിയെ നാലാം നമ്പറിലേക്ക് താഴ്ത്തി ധോണി ഇങ്ങനെ ചെയ്തിരുന്നുവെന്നും ചില സമയങ്ങളില്‍ ഫോം തിരിച്ചെടുക്കാന്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.