ദുബായ്: പ്രവാസലോകത്തും നാട്ടിലുമായി ഫുട്ബോള്‍ രംഗത്ത് ഗോള്‍ഡന്‍ ജൂബിലി പൂര്‍ത്തിയാക്കിയ മുന്‍ ഇന്ത്യന്‍ സ്കൂള്‍ താരം എം.എസ് ബഷീറിനെ ദുബായില്‍ നടന്ന ടിഫ വീക്കിലി ഫുട്ബോള്‍ സീസണ്-8 വേദിയില്‍ സ്വര്‍ണ്ണപ്പതക്കം നല്കി ആദരിച്ചു. അഹമ്മദ് കുഞ്ഞി കെ.കെ പുറം സ്വര്‍ണ്ണപ്പതക്കം കൈമാറി. നാഷണല്‍ സ്പോര്‍ട്സ് ക്ലബ് മുന്‍ താരം ഹമീദ് രാജേഷ് ഖന്ന ഷാള്‍ അണിയിച്ചു.
റഹ്മാന് മീശ, മുഹമ്മദലി നെല്ലിക്കുന്ന്, ഷാനു കൊച്ചി, ബഷീര്‍ കല, ജലാല്‍ തായല്‍, ബഷീര്‍ സുറുമി, അഷ്റഫ് സീനത്ത്, നൗഷാദ് ഉട്ടി, അര്‍ഷാദ്, താത്തു തല്‍ഹത്ത്, അസ്ലം, ഹാഷിം വെല്‍ഫിറ്റ്, മജീദ് ചൂരി, സുബൈര്‍ പള്ളിക്കാല്‍, സഫാത്ത് പള്ളിക്കാല്‍, സുബൈര്‍ അബ്ദുല്ല, ഷാഫി പള്ളം, സലിം തെരുവത്ത്, ഹാരിസ്, അനീസ്, ആസിഫ് ഇഖ്ബാല്‍, ഹൈദര്‍, ഹമീദ് നെല്ലിക്കുന്ന്, ഷരീഫ്, ജാഫര്‍, മശൂദ്, സാഹിദ്, ഫസല്‍, ഫൈസല്‍ കോളിയാട്, അദ്ദു ബ്ലൈസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
യു.എ.ഇയുടെ വിവിധ മേഖലകളിലെ കളിക്കാരെ അഞ്ചു ടീമുകളിലായി അണിനിരത്തി അല്‍ ബുസ്താന്‍ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ മുബാരിസ് നേടിയ ഗോള്‍ഡന്‍ ഗോളിലൂടെ ടിഫ ടസ്കര്സിനെ പരാജയപ്പെടുത്തി ടിഫ ഫൈറ്റേഴ്സ് ജേതാക്കളായി. ആസിഫ് ടൂര്‍ണമെന്റിലെ മികച്ച താരമായി.