എംപിഎല്‍ ഫുട്‌ബോള്‍: എഫ്‌സി ലാ ഫ്രീക കുബണൂര്‍ ജേതാക്കള്‍
ദുബായ്: ദുബായ് കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ്‌സിന്റെ ഭാഗമായി നടന്ന ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്‌സി ലാ ഫ്രീക കുബണൂര്‍ ജേതാക്കളായി. ദുബായ് ഖിസൈസിലെ വുഡ്‌ലെം പാര്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ മംഗല്‍പാടി പഞ്ചായത്തിലെ 8 ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ടൂര്‍ണമെന്റിലെ വാശിയേറിയ ഫൈനല്‍ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. എഫ്‌സി മണിമുണ്ടയാണ് റണ്ണേഴ്സ് അപ്പ്. ഫെയര്‍ പ്ലേയ് അവാര്‍ഡിന് ഡ്രൈവ് സെവന്‍ അര്‍ഹരായി. ക്ലബ് ബേരിക്കന്‍സിന്റെ നിഹാദിനെ എമര്‍ജിങ് പ്ലെയറായി തിരഞ്ഞെടുത്തു. […]

ദുബായ്: ദുബായ് കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ്‌സിന്റെ ഭാഗമായി നടന്ന ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്‌സി ലാ ഫ്രീക കുബണൂര്‍ ജേതാക്കളായി.
ദുബായ് ഖിസൈസിലെ വുഡ്‌ലെം പാര്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ മംഗല്‍പാടി പഞ്ചായത്തിലെ 8 ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ടൂര്‍ണമെന്റിലെ വാശിയേറിയ ഫൈനല്‍ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. എഫ്‌സി മണിമുണ്ടയാണ് റണ്ണേഴ്സ് അപ്പ്.
ഫെയര്‍ പ്ലേയ് അവാര്‍ഡിന് ഡ്രൈവ് സെവന്‍ അര്‍ഹരായി. ക്ലബ് ബേരിക്കന്‍സിന്റെ നിഹാദിനെ എമര്‍ജിങ് പ്ലെയറായി തിരഞ്ഞെടുത്തു. എഫ്‌സി ലാ ഫ്രീക കുബണൂറിന്റെ അഷ്ഫാഖ് ഗോള്‍ഡന്‍ ബാളിനും എഫ്‌സി മണിമുണ്ടയുടെ സര്‍ഫ്രാസ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിനും അര്‍ഹരായി. എഫ്‌സി ലാ ഫ്രീക കുബണൂറിന്റെ താരങ്ങളായ റൗഫ്, ഹര്‍ഷദ് എന്നിവര്‍ക്ക് യഥാക്രമം ഗോള്‍ഡന്‍ ഗ്ലോവ്, ഗോള്‍ഡന്‍ ബൂട്ട് എന്നിവ സമ്മാനിച്ചു.
മെഗാ ഇവന്റസിനോടനുബന്ധിച്ച് ദുബായ് കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ രക്തം ദാനം ചെയ്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ടൂര്‍ണമെന്റില്‍ വിതരണം ചെയ്തു.
മുസ്ലിം ലീഗ് നേതാക്കളായ എകെ ആരിഫ്, സയ്യിദ് ഹാദി തങ്ങള്‍, കെഎംസിസിയുടെ മണ്ഡലം, ജില്ലാ, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.