എം.പി.എല്‍ ക്രിക്കറ്റ് കിരീടം ബി.എഫ്.സി ബൈദലക്ക്

ഷാര്‍ജ: ദുബായ് കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റുകളുടെ ഭാഗമായ എം. പി.എല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ബി.എഫ്.സി ബൈദല ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനലില്‍ നൗഷാദ് അടുക്ക നയിച്ച ടി.എഫ്.സി ബന്തിയോടിനെ 34 റണ്ണുകള്‍ക്ക് തകര്‍ത്താണ് ക്യാപ്റ്റന്‍ താഹിര്‍ ബൈദലയുടെ നേതൃത്വത്തിലുള്ള ബി.എഫ്.സി ബൈദല ചാമ്പ്യന്മാരായത്. ഫൈനലിലും ടൂര്‍ണമെന്റിലുടനീളവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ബി.എഫ്.സി ബൈദലയിലെ അച്ച ബന്തിയോട് മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡുകള്‍ നേടി. ഷാര്‍ജ […]

ഷാര്‍ജ: ദുബായ് കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റുകളുടെ ഭാഗമായ എം. പി.എല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ബി.എഫ്.സി ബൈദല ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനലില്‍ നൗഷാദ് അടുക്ക നയിച്ച ടി.എഫ്.സി ബന്തിയോടിനെ 34 റണ്ണുകള്‍ക്ക് തകര്‍ത്താണ് ക്യാപ്റ്റന്‍ താഹിര്‍ ബൈദലയുടെ നേതൃത്വത്തിലുള്ള ബി.എഫ്.സി ബൈദല ചാമ്പ്യന്മാരായത്. ഫൈനലിലും ടൂര്‍ണമെന്റിലുടനീളവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ബി.എഫ്.സി ബൈദലയിലെ അച്ച ബന്തിയോട് മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡുകള്‍ നേടി. ഷാര്‍ജ മുവൈലയില്‍ ഇംഗ്ലീഷ് സ്‌കൂള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന എം.പി.എലില്‍ മംഗല്‍പാടി പഞ്ചായത്ത് പരിധിയിലെ എട്ട് ടീമുകള്‍ മത്സരിച്ചു. എഫ്.സി ദുബായ് മണിമുണ്ട, ഫാസ്‌ക് പച്ചിലമ്പാറ, ടൈമെക്സ് പാച്ചാണി, ബി.എസ്.സി ബപ്പായിത്തൊട്ടി, എച്ച്.എന്‍ ഫ്രണ്ട്‌സ്, ടീംസ് സിറിയന്‍സ് എന്നിവയാണ് മറ്റ് ടീമുകള്‍. സംഘാടകര്‍ മാറ്റുരച്ച ലെജെന്‍ഡ്‌സ് മാച്ചും ശ്രദ്ധേയമായി. ഈ സൗഹൃദ മത്സരത്തില്‍ സിദ്ദീഖ് ബപ്പായിത്തൊട്ടിയുടെ സ്‌പോര്‍ട്ടിങ് അല്‍ സംറയെ ജബ്ബാര്‍ ബൈദലയുടെ ബൈദല സ്ട്രൈക്കേഴ്സ് പരാജയപ്പെടുത്തി.
കെ.എം.സി.സി നേതാക്കളായ അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, അഫ്‌സല്‍ മെട്ടമ്മല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, ഫൈസല്‍ മുഹ്സിന്‍, സുബൈര്‍ കുബണൂര്‍, ഡോ. ഇസ്മായില്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഫൈസല്‍ പട്ടേല്‍, ഇബ്രാഹിം ബേരിക്ക, അഷ്റഫ് ബായാര്‍, മുനീര്‍ ബേരിക്ക, അമാന്‍ തലേക്കള, സകരിയ അടുക്ക, ഫാറൂഖ് മാളിഗ, ഷംസു മാസ്റ്റര്‍, ഹസ്സന്‍ കുദുവ, അബ്ദുല്ല പുദിയോത്ത്, ഹനീഫ് ഷിഫാ അല്‍ റബീ സംബന്ധിച്ചു. ജബ്ബാര്‍ ബൈദല, റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, ഖാലിദ് മള്ളങ്കൈ, അന്‍വര്‍ മുട്ടം, ഖാലിദ്മൂസ മണ്ണംകുഴി നേതൃത്വം നല്‍കി.

Related Articles
Next Story
Share it