തായലങ്ങാടിയില്‍ അടച്ച റെയില്‍വെ ക്രോസ് റോഡ് എം.പി സന്ദര്‍ശിച്ചു

കാസര്‍കോട്: തായലങ്ങാടിയില്‍ വര്‍ഷങ്ങളോളം നാട്ടുകാര്‍ ആശ്രയിച്ചിരുന്ന റെയില്‍വേ ക്രോസ് റോഡ് അടച്ചിട്ടത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു. വിഷയം ബന്ധപ്പെട്ടവരുടെ മുന്നില്‍ ഉന്നയിച്ച് ഉടന്‍ പരിഹാരം കാണുമെന്ന് എം.പി നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. ആരാധനാലയങ്ങളും നൂറുകണക്കിന് വീടുകളുമുള്ള പ്രദേശത്തെ ജനങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന വഴിയാണ് റെയില്‍വെ അധികൃതര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഏതാനും ദിവസം മുമ്പ് അടച്ചിട്ടത്. ഒരു കാലത്ത് വാഹനങ്ങള്‍ വരെ കടന്നുപോകാന്‍ സൗകര്യമുണ്ടായിരുന്ന വഴി പിന്നീട് അധികൃതര്‍ നടന്നുപോകാന്‍ മാത്രമുള്ള വഴിയാക്കി മാറ്റുകയായിരുന്നു. ആ വഴി […]

കാസര്‍കോട്: തായലങ്ങാടിയില്‍ വര്‍ഷങ്ങളോളം നാട്ടുകാര്‍ ആശ്രയിച്ചിരുന്ന റെയില്‍വേ ക്രോസ് റോഡ് അടച്ചിട്ടത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു. വിഷയം ബന്ധപ്പെട്ടവരുടെ മുന്നില്‍ ഉന്നയിച്ച് ഉടന്‍ പരിഹാരം കാണുമെന്ന് എം.പി നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. ആരാധനാലയങ്ങളും നൂറുകണക്കിന് വീടുകളുമുള്ള പ്രദേശത്തെ ജനങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന വഴിയാണ് റെയില്‍വെ അധികൃതര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഏതാനും ദിവസം മുമ്പ് അടച്ചിട്ടത്. ഒരു കാലത്ത് വാഹനങ്ങള്‍ വരെ കടന്നുപോകാന്‍ സൗകര്യമുണ്ടായിരുന്ന വഴി പിന്നീട് അധികൃതര്‍ നടന്നുപോകാന്‍ മാത്രമുള്ള വഴിയാക്കി മാറ്റുകയായിരുന്നു. ആ വഴി കൂടിയാണ് ഇപ്പോള്‍ പൂര്‍ണമായും അടച്ചിട്ടത്. സംഭവത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. നടന്നുപോകാനുള്ള വഴി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തായലങ്ങാടി ഖിളര്‍ ജമാഅത്ത് കമ്മിറ്റി ദക്ഷിണ റെയില്‍വേ ജനറല്‍ മനേജര്‍, എം.പി, എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. അതിനിടെയാണ് എം. പി ഇന്ന് രാവിലെ സ്ഥലം സന്ദര്‍ശിച്ചത്. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it