എം.പി. ഷാഫി ഹാജിക്ക് ബാബാ സാഹേബ് സ്റ്റേറ്റ് അവാര്‍ഡ്

കാസര്‍കോട്: ഖത്തര്‍ വ്യവസായിയും എം.പി ഗ്രൂപ്പ് എം.ഡിയുമായ എം.പി ഷാഫി ഹാജിക്ക് ഡല്‍ഹി ആസ്ഥാനമായുള്ള ഡോ. ബി.ആര്‍ അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ബാബാ സാഹേബ് സ്റ്റേറ്റ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഫെബ്രുവരി 10ന് തിരുവനന്തപുരം പാളയം താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് പുരസ്‌കാരം സമ്മാനിക്കും. ആറുപതിറ്റാണ്ടിലധികമായി ഖത്തറില്‍ ബിസിനസ്സ് രംഗത്ത് വിജയകരമായ മുന്നേറ്റം നടത്തിയ ഷാഫി ഹാജി അന്നും ഇന്നും ഖത്തറിലെത്തുന്ന മലയാളികള്‍ക്ക് ഒരു അത്താണിയാണ്. കെ.എം.സി.സി അടക്കമുള്ള സംഘടനകളുടെ നേതൃരംഗത്തും […]

കാസര്‍കോട്: ഖത്തര്‍ വ്യവസായിയും എം.പി ഗ്രൂപ്പ് എം.ഡിയുമായ എം.പി ഷാഫി ഹാജിക്ക് ഡല്‍ഹി ആസ്ഥാനമായുള്ള ഡോ. ബി.ആര്‍ അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ബാബാ സാഹേബ് സ്റ്റേറ്റ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഫെബ്രുവരി 10ന് തിരുവനന്തപുരം പാളയം താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് പുരസ്‌കാരം സമ്മാനിക്കും. ആറുപതിറ്റാണ്ടിലധികമായി ഖത്തറില്‍ ബിസിനസ്സ് രംഗത്ത് വിജയകരമായ മുന്നേറ്റം നടത്തിയ ഷാഫി ഹാജി അന്നും ഇന്നും ഖത്തറിലെത്തുന്ന മലയാളികള്‍ക്ക് ഒരു അത്താണിയാണ്. കെ.എം.സി.സി അടക്കമുള്ള സംഘടനകളുടെ നേതൃരംഗത്തും ഇദ്ദേഹമുണ്ട്. കാസര്‍കോട്ടെ എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാനാണ്.

Related Articles
Next Story
Share it