മൂന്നാമത്തെ കവിതാസമാഹാരവുമായി എം.പി ജില്‍ജില്‍; 'അഗ്നിപഥ്' പ്രകാശനം നാളെ

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലെ മുന്‍ ലൈബ്രറിയന്‍ മാണിക്കത്തിന്റെ മകനും കാസര്‍കോട് ജില്ലാ ആന്റ് സെഷന്‍സ് കോടതിയിലെ റിട്ട. ആമീനുമായ എം.പി ജില്‍ജിലിന്റെ മൂന്നാമത്തെ കവിതാസമാഹരമായ 'അഗ്നിപഥ്' നാളെ പ്രകാശിതമാവും. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യത്തെ കവിതാസമാഹാരമായ ഖേദ കുറിപ്പുകള്‍ എന്ന കവിതാ സമാഹാരം പുറത്തിറിക്കിയിരുന്നു. അന്നത്തെ കേരളാ ഹൈക്കോടതി ജഡ്ജി എസ്.എസ് സതീശ് ചന്ദ്രന്‍ ജില്ലാ കലക്ടറായിരുന്ന മിന്‍ഹാജ് ആലമിന് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഇതിന്റെ രണ്ടാംഭാഗം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23ന് ജില്ലാ ആന്റ് […]

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലെ മുന്‍ ലൈബ്രറിയന്‍ മാണിക്കത്തിന്റെ മകനും കാസര്‍കോട് ജില്ലാ ആന്റ് സെഷന്‍സ് കോടതിയിലെ റിട്ട. ആമീനുമായ എം.പി ജില്‍ജിലിന്റെ മൂന്നാമത്തെ കവിതാസമാഹരമായ 'അഗ്നിപഥ്' നാളെ പ്രകാശിതമാവും. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യത്തെ കവിതാസമാഹാരമായ ഖേദ കുറിപ്പുകള്‍ എന്ന കവിതാ സമാഹാരം പുറത്തിറിക്കിയിരുന്നു. അന്നത്തെ കേരളാ ഹൈക്കോടതി ജഡ്ജി എസ്.എസ് സതീശ് ചന്ദ്രന്‍ ജില്ലാ കലക്ടറായിരുന്ന മിന്‍ഹാജ് ആലമിന് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഇതിന്റെ രണ്ടാംഭാഗം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23ന് ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി കൃഷ്ണകുമാര്‍ സി. ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോ. വൈഭവ് സക്‌സേനക്ക് നല്‍കി പ്രകാശനം ചെയ്തു.
'അഗ്നിപഥി'ന്റെ പ്രകാശനം നാളെ 3 മണിക്ക് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് ഓഫീസില്‍ നടക്കും. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ കര്‍ണാടക കൊല്യ ശ്രീ മൂകാംബിക ടെമ്പിള്‍ ട്രസ്റ്റി മധുസൂദന്‍ ആയാറിന് നല്‍കി പ്രകാശനം നിര്‍വഹിക്കും. ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് സ്ഥാപക പ്രസിഡണ്ട് അഡ്വ. കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിക്കും. കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി സ്വാഗതം പറയും. വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് മഞ്ജുനാഥ് കാമത്ത്, എഞ്ചിനീയര്‍ സജി മാത്യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. മേഴ്‌സി ജില്‍ജില്‍ എന്നിവര്‍ സംസാരിക്കും. എം.പി ജില്‍ജില്‍ എഴുത്തനുഭവം പങ്കുവെക്കും.

Related Articles
Next Story
Share it