മാവുങ്കാലിലെ വെള്ളക്കെട്ട് ദുരിതം കാണാന്‍ എം.പിയെത്തി
കാഞ്ഞങ്ങാട്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മാവുങ്കാല്‍ ടൗണിലുണ്ടായ വെള്ളക്കെട്ട് നാട്ടുകാര്‍ക്ക് ദുരിതമായപ്പോള്‍ പ്രശ്‌നം നേരിട്ടറിയാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിസ്ഥലത്തെത്തി. കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞ് മടുത്താണ് നാട്ടുകാര്‍ പ്രശ്‌നം എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്നാണ് എം.പി ഇന്നലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയത്. മഞ്ഞംപൊതി ഭാഗത്തുനിന്നും ശ്രീരാമക്ഷേത്രത്തിലെ കുളത്തില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം നേരത്തെ പെട്രോള്‍ പമ്പിനു സമീപത്തു കൂടി പൊലിസ് എയ്ഡ് പോസ്റ്റിന്റെ സമീപത്തെത്തി വടക്കുഭാഗത്തെ പള്ളിയുടെ വശത്തു കൂടിയാണ് ഒഴുകി പോയിരുന്നത്. എന്നാല്‍ എന്നാല്‍ റോഡ് നവീകരണ പ്രവൃത്തി […]

കാഞ്ഞങ്ങാട്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മാവുങ്കാല്‍ ടൗണിലുണ്ടായ വെള്ളക്കെട്ട് നാട്ടുകാര്‍ക്ക് ദുരിതമായപ്പോള്‍ പ്രശ്‌നം നേരിട്ടറിയാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിസ്ഥലത്തെത്തി. കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞ് മടുത്താണ് നാട്ടുകാര്‍ പ്രശ്‌നം എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്നാണ് എം.പി ഇന്നലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയത്. മഞ്ഞംപൊതി ഭാഗത്തുനിന്നും ശ്രീരാമക്ഷേത്രത്തിലെ കുളത്തില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം നേരത്തെ പെട്രോള്‍ പമ്പിനു സമീപത്തു കൂടി പൊലിസ് എയ്ഡ് പോസ്റ്റിന്റെ സമീപത്തെത്തി വടക്കുഭാഗത്തെ പള്ളിയുടെ വശത്തു കൂടിയാണ് ഒഴുകി പോയിരുന്നത്. എന്നാല്‍ എന്നാല്‍ റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയതോടെ പൊലീസ് എയ്ഡ് പോസ്റ്റിനു പിറകിലെ റോഡ് മണ്ണിട്ടുയര്‍ത്തിയതോടെ വെള്ളം പുറത്തേക്കൊഴുകാതായി. ഇതോടെ എയ്ഡ് പോസ്റ്റിന പിറകു വശത്തെ റോഡും വെള്ളക്കെട്ടിലായി. സമീപത്തെ ഡോ. സുകുമാരന്റെ വീട്ടുപറമ്പും വെള്ളത്തിനടിയിലായി.
പ്രദേശത്തെ വീടുകളില്‍ നിന്നും പുറത്തിറങ്ങാനും കഴിയാത്ത അവസ്ഥയായി. അതിനിടെ ഉയര്‍ത്തിയ റോഡിന്റെ ഒരു ഭാഗം മുറിച്ചുനീക്കി വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമം നടത്തിയപ്പോള്‍ വെള്ളം റോഡിലേക്കാണൊഴുകിത്തുടങ്ങിയത്.
മാവുങ്കാല്‍ ടൗണും വെള്ളക്കെട്ടിലായി. ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ച എം.പി നാട്ടുകാരുടെ സാന്നിധ്യത്തില്‍ തന്നെ ദേശീയപാത അധികൃതരെ വിളിച്ച് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ചു. ഇനി ഒരു തവണ കൂടി വിളിക്കാന്‍ ഇടവരുത്തരുന്നെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു. നടപടിയെടുത്തില്ലെങ്കില്‍ റോഡ് പ്രവൃത്തി തന്നെ തടയുന്ന നിലയിലാണ് നാട്ടുകാരുടെ വികാരമെന്നും എം.പി പറഞ്ഞു.
പഞ്ചായത്തംഗങ്ങളായ സിന്ധു ബാബു, ശ്രീദേവി, കോണ്‍ഗ്രസ് ഭാരവാഹികളായ ഉമേശന്‍ കാട്ടുകുളങ്ങര, ദിനേശന്‍ മൂലക്കണ്ടം, വിമല കുഞ്ഞികൃഷ്ണന്‍, സുരേശന്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സുകുമാരന്‍ നായര്‍, പ്രഭാകരന്‍ കരിച്ചേരി, ശിവശങ്കരന്‍ നായര്‍, പി.വി.ശ്രീധരന്‍ രാജന്‍ മീങ്ങോത്ത്, മാധവന്‍ നമ്പ്യാര്‍, ഡോ. സുകുമാരന്‍ എന്നിവരുമുണ്ടായിരുന്നു.