കെസെഫ് വാര്‍ഷികോത്സവത്തില്‍ പങ്കെടുക്കാന്‍ എം.പിയും എം.എല്‍.എമാരും കൂട്ടത്തോടെ ദുബായില്‍

ദുബായ്: എം.പിയും ജില്ലയിലെ അഞ്ച് എം.എല്‍.എമാരും ഒന്നിച്ച് ദുബായില്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലയിലെ എം.എല്‍.എമാരായ എ.കെ.എം. അഷ്‌റഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖര ന്‍, എം. രാജഗോപാലന്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍ എത്തിയത്. അഞ്ച് എം.എല്‍.എമാരും ഒന്നിച്ചാണ് ദുബായിക്ക് തിരിച്ചത്. യു.എ.ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസെഫിന്റെ 22-ാം വാര്‍ഷികാഘോഷമായ ഉത്തരോത്സവം എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ കൂട്ടത്തോടെ എത്തിയത്. ഇന്നലെ വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളിലായിരുന്നു […]

ദുബായ്: എം.പിയും ജില്ലയിലെ അഞ്ച് എം.എല്‍.എമാരും ഒന്നിച്ച് ദുബായില്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലയിലെ എം.എല്‍.എമാരായ എ.കെ.എം. അഷ്‌റഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖര ന്‍, എം. രാജഗോപാലന്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍ എത്തിയത്. അഞ്ച് എം.എല്‍.എമാരും ഒന്നിച്ചാണ് ദുബായിക്ക് തിരിച്ചത്. യു.എ.ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസെഫിന്റെ 22-ാം വാര്‍ഷികാഘോഷമായ ഉത്തരോത്സവം എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ കൂട്ടത്തോടെ എത്തിയത്. ഇന്നലെ വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി. ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ എം.പിക്കും എം.എല്‍.എമാര്‍ക്കും കെസെഫ് ഭാരവാഹികള്‍ സ്വീകരണം നല്‍കി. ചെയര്‍മാന്‍ നിസാര്‍ തളങ്കര, സെക്രട്ടറി ജനറല്‍ മുരളീധരന്‍ നമ്പ്യാര്‍, ട്രഷറര്‍ ഹനീഫ എം.സി, സഹഭാരവാഹികള്‍, പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.

Related Articles
Next Story
Share it