എന്‍ഡോസള്‍ഫാന്‍ ഇരയെ കുടിയൊഴിപ്പിക്കാന്‍ നീക്കം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

കാസര്‍കോട്: ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി നിര്‍മ്മിച്ച വീടുകളിലൊന്ന് എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം നേടിയ ശ്രീനിഷക്ക് കൈമാറിയതിനെതിരെ കുടിയൊഴുപ്പിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം ജില്ലാകലക്ടര്‍ വിശദീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാകലക്ടര്‍ ഇക്കാര്യം വിശദമായി പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. പെരിയ പഞ്ചായത്തിലെ പുല്ലൂരിലെ സര്‍ക്കാര്‍ ഭൂമിയില്‍ സായിഗ്രാമം നിര്‍മ്മിച്ച 45 വീടുകളില്‍ 22 വീടുകളുടെ താക്കോല്‍ ദാനം 2017 ല്‍ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. ബാക്കി […]

കാസര്‍കോട്: ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി നിര്‍മ്മിച്ച വീടുകളിലൊന്ന് എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം നേടിയ ശ്രീനിഷക്ക് കൈമാറിയതിനെതിരെ കുടിയൊഴുപ്പിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം ജില്ലാകലക്ടര്‍ വിശദീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ജില്ലാകലക്ടര്‍ ഇക്കാര്യം വിശദമായി പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
പെരിയ പഞ്ചായത്തിലെ പുല്ലൂരിലെ സര്‍ക്കാര്‍ ഭൂമിയില്‍ സായിഗ്രാമം നിര്‍മ്മിച്ച 45 വീടുകളില്‍ 22 വീടുകളുടെ താക്കോല്‍ ദാനം 2017 ല്‍ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. ബാക്കി 23 വീടുകള്‍ ഭരണ കൂടത്തിന്റെ അനാസ്ഥ കാരണം ആര്‍ക്കും കൈമാറിയിട്ടില്ല. ഇതില്‍ ഒരു വീടാണ് ശ്രീനിഷക്ക് നല്‍കാന്‍ പഞ്ചായത്തും ട്രസ്റ്റും ചേര്‍ന്ന് തീരുമാനിച്ചത്. ശ്രീനിഷയുടെ അമ്മ രോഗിയും അച്ഛന്‍ കൂലിപ്പണിക്കാരനുമാണ്. അനര്‍ഹര്‍ക്ക് വീട് നല്‍കാനാവില്ലെന്ന കാരണം പറഞ്ഞാണ് ശ്രീനിഷയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. ഇവിടെ വീട് അനുവദിക്കാനായി പഞ്ചായത്ത് തയ്യാറാക്കിയ ലിസ്റ്റില്‍ ശ്രീനിഷയിടെ പേരുണ്ട്. 2017ല്‍ നടന്ന എന്‍ഡോസള്‍ഫാന്‍ ക്യാമ്പില്‍ 75096 എന്ന ഒപി നമ്പരില്‍ ശ്രീനിഷയുടെ പേരുണ്ട്. രണ്ട് വര്‍ഷമായി ഇവര്‍ക്ക് പെന്‍ഷനും കിട്ടുന്നുണ്ട്.
ഇത് പ്രഥമദൃഷ്ട്യാ കഴമ്പുള്ള പരാതിയാണെന്ന് കമ്മീഷന്‍ വിലയിരുത്തി.

Related Articles
Next Story
Share it