സിനിമ-സീരിയല്‍ താരം വി. അശ്വിന്‍ മധു അന്തരിച്ചു

കാഞ്ഞങ്ങാട്: സിനിമ-സീരിയല്‍ താരം വി. അശ്വിന്‍ മധു (17) അന്തരിച്ചു. ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. കരിന്തളം കാലിച്ചാമരത്തെ ഞാണിക്കോടന്‍ മധു-ജിഷ ദമ്പതികളുടെ മകനാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ അശ്വിന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ആസ്പദമാക്കി നിര്‍മ്മിച്ച വിഷക്കാറ്റ് സിനിമയിലും ലഹരിക്കെതിരെ കിനാനൂര്‍-കരിന്തളം പഞ്ചായത്തും കേരള എക്‌സൈസ് വകുപ്പും ചേര്‍ന്ന് നിര്‍മ്മിച്ച് തിരുവനന്തപുരം സംസ്ഥാന ഫിലിം ഫെസ്റ്റിവലില്‍ അവതരിപ്പിച്ച് അവാര്‍ഡ് നേടിയ കനലെരിയും ബാല്യം സിനിമയിലെ പ്രധാന വേഷത്തിലും ലാല്‍ നായകനായ ചന്ദ്രഗിരിയിലും […]

കാഞ്ഞങ്ങാട്: സിനിമ-സീരിയല്‍ താരം വി. അശ്വിന്‍ മധു (17) അന്തരിച്ചു. ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. കരിന്തളം കാലിച്ചാമരത്തെ ഞാണിക്കോടന്‍ മധു-ജിഷ ദമ്പതികളുടെ മകനാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ അശ്വിന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ആസ്പദമാക്കി നിര്‍മ്മിച്ച വിഷക്കാറ്റ് സിനിമയിലും ലഹരിക്കെതിരെ കിനാനൂര്‍-കരിന്തളം പഞ്ചായത്തും കേരള എക്‌സൈസ് വകുപ്പും ചേര്‍ന്ന് നിര്‍മ്മിച്ച് തിരുവനന്തപുരം സംസ്ഥാന ഫിലിം ഫെസ്റ്റിവലില്‍ അവതരിപ്പിച്ച് അവാര്‍ഡ് നേടിയ കനലെരിയും ബാല്യം സിനിമയിലെ പ്രധാന വേഷത്തിലും ലാല്‍ നായകനായ ചന്ദ്രഗിരിയിലും മറ്റ് വിവിധ ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: നയന, അഥര്‍വ്.

Related Articles
Next Story
Share it