മുസ്‌ലിം ലീഗ് എതിര്‍പ്പുകളെ അതിജീവിച്ച പ്രസ്ഥാനം-പി.കെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: മുസ്‌ലിം ലീഗ് എല്ലാവിധ എതിര്‍പ്പുകളെയും അതിജീവിച്ച പ്രസ്ഥാനമാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലി ക്കുട്ടി പറഞ്ഞു. മുസ്‌ലിംകളുള്‍പ്പെടെ ന്യൂനപക്ഷ പിന്നോക്ക അധ:സ്ഥിത വിഭാഗങ്ങളുടെ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി എക്കാലവും നിലകൊണ്ട പാര്‍ട്ടിക്ക് ഓരോ സമയത്തും ഓരോ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ തരണം ചെയ്താണ് പാര്‍ട്ടി കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കുന്നതെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാന പ്രകാരം ജില്ലാ തലങ്ങളില്‍ നടക്കുന്ന നേതൃസംഗമങ്ങളുടെ […]

കാസര്‍കോട്: മുസ്‌ലിം ലീഗ് എല്ലാവിധ എതിര്‍പ്പുകളെയും അതിജീവിച്ച പ്രസ്ഥാനമാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലി ക്കുട്ടി പറഞ്ഞു.
മുസ്‌ലിംകളുള്‍പ്പെടെ ന്യൂനപക്ഷ പിന്നോക്ക അധ:സ്ഥിത വിഭാഗങ്ങളുടെ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി എക്കാലവും നിലകൊണ്ട പാര്‍ട്ടിക്ക് ഓരോ സമയത്തും ഓരോ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ തരണം ചെയ്താണ് പാര്‍ട്ടി കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കുന്നതെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാന പ്രകാരം ജില്ലാ തലങ്ങളില്‍ നടക്കുന്ന നേതൃസംഗമങ്ങളുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം കൊല്ലങ്കാനം ട്രിബോണ്‍ റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്, നിയമസഭ, പാര്‍ലമെന്റ് എന്നിവിടങ്ങളില്‍ മത്സരിച്ച് വിജയിച്ച മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ നാടുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പുതിയ കാലത്തെ അതിജയിക്കുന്ന രീതിയില്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ ശൈലി മാറ്റം വരുത്തി സംഘടനാ സംവിധാനം ശാക്തീകരിച്ച് പാര്‍ട്ടിയെ തകരാതെ നിലനിര്‍ത്തും. കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കര്‍മ്മപദ്ധതികള്‍ കൊണ്ടുവരും.
സമൂഹത്തിനിടയില്‍ വിള്ളലുകള്‍ തീര്‍ക്കാന്‍ ബോധ പൂര്‍വ്വം നടക്കുന്ന വര്‍ഗ്ഗീയ ശക്തികളുടെ ശ്രമങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ മതേതര കേരളം ഒന്നിച്ചു നില്‍ക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ രണ്ടത്താണി നയരേഖ അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി വരവ് ചിലവ് കണക്കും സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ്, ജില്ലാ ഭാരവാഹികളായ വി.കെ.പി.ഹമീദലി, എം.ബി. യൂസുഫ്, അസീസ്മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, വി.കെ. ബാവ, പി.എം.മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, ടി.എ.മൂസ, എ.എം. കടവത്ത്, കെ.ഇ.എ. ബക്കര്‍, എം.പി. ജാഫര്‍, കെ.എം. ശംസുദ്ദീന്‍ ഹാജി, എം. അബ്ബാസ്, കെ. അബദുല്ല കുഞ്ഞി, എ.ബി. ശാഫി, അബ്ദുല്‍ റഹ്‌മാന്‍ വണ്‍ ഫോര്‍, അഡ്വ. എം.ടി.പി. കരീം, എം.സി.ഖമറുദ്ദീന്‍, എ.ജി.സി.ബഷീര്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, സയ്യിദ് ഹാദി തങ്ങള്‍, യൂസുഫ് ഹേരൂര്‍, അബൂബക്കര്‍ പെര്‍ദ്ദണ, മാഹിന്‍ കേളോട്ട്, ഹാരിസ് ചൂരി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, എം. യൂസുഫ് ഹാജി, എ.സി. അത്താഉള്ള മാസ്റ്റര്‍, കാപ്പില്‍ മുഹമ്മദ് പാഷ, എം. അബ്ദുല്ല മുഗു, അബ്ബാസ് ഓണന്ത പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ് ചര്‍ച്ചക്ക് മറുപടി പറഞ്ഞു.

Related Articles
Next Story
Share it