റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക് പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് പ്രതിശ്രുത വരന്‍ മരിച്ചു; ദാരുണമരണം സംഭവിച്ചത് പിറന്നാള്‍ ദിനത്തില്‍

ഉഡുപ്പി: ഉഡുപ്പി ഹെജമാടി ടോള്‍ ഗേറ്റില്‍ ദേശീയ പാതയില്‍ റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ പിന്‍ഭാഗത്ത് സ്‌കൂട്ടര്‍ ഇടിച്ച് പ്രതിശ്രുതവരന്‍ മരിച്ചു. മാല്‍പെ കൊടവൂര്‍ സ്വദേശി മഹേഷാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മഹേഷിന്റെ പിറന്നാള്‍ ദിനവും ഇന്നലെയായിരുന്നു. മഹേഷിന്റെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മഹേഷ് ഒരു ചടങ്ങില്‍ പങ്കെടുത്ത് മംഗളൂരുവില്‍ നിന്ന് മാല്‍പെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പഡുബിദ്രി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉഡുപ്പി: ഉഡുപ്പി ഹെജമാടി ടോള്‍ ഗേറ്റില്‍ ദേശീയ പാതയില്‍ റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ പിന്‍ഭാഗത്ത് സ്‌കൂട്ടര്‍ ഇടിച്ച് പ്രതിശ്രുതവരന്‍ മരിച്ചു. മാല്‍പെ കൊടവൂര്‍ സ്വദേശി മഹേഷാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മഹേഷിന്റെ പിറന്നാള്‍ ദിനവും ഇന്നലെയായിരുന്നു.
മഹേഷിന്റെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മഹേഷ് ഒരു ചടങ്ങില്‍ പങ്കെടുത്ത് മംഗളൂരുവില്‍ നിന്ന് മാല്‍പെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
പഡുബിദ്രി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it