സൂറത്കലില്‍ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

മംഗളൂരു: സൂറത്കലില്‍ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് സ്വകാര്യബസിനടിയിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു. മൂടബിദ്രിയിലെ മോക്ഷിത് (19) ആണ് മരിച്ചത്. മറ്റൊരു ബൈക്ക് യാത്രക്കാരനായ ബസവരാജിനെ ഗുരുതരനിലയില്‍ മുക്കയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു ഹലേങ്ങാടിക്ക് സമീപമുള്ള തോക്കൂരിലെ സര്‍ക്കാര്‍ സ്‌കൂളിന് സമീപം വ്യാഴാഴ്ച വൈകിട്ടാണ് രണ്ട് മോട്ടോര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചത്. മോക്ഷിത് ബൈക്കില്‍ നിന്ന് സ്വകാര്യബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയില്‍ ചക്രം കയറിയിറങ്ങിയതോടെയാണ് മോക്ഷിത് മരിച്ചത്.സൂറത്കല്‍ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it