ബെല്‍ത്തങ്ങാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണമരണം

മംഗളൂരു: ബെല്‍ത്തങ്ങാടി മദ്ദഡുക്ക കിന്നിഗോളി ദേശീയ പാതയില്‍ മോട്ടോര്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണമരണം. നവൂര്‍ സ്വദേശി ഹമീദ് കുഡൂരിന്റെ മകന്‍ നിഷ്ബഹ് (19), ഗുരുവായനകരെ കൂവെട്ട് സ്വദേശി അഷ്‌റഫിന്റെ മകന്‍ അഷ്ഫാന്‍ (19) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മദ്ദഡുക്ക പള്ളിക്ക് എതിര്‍വശത്തുള്ള മട്ടണ്‍ സ്റ്റാളില്‍ ജോലി ചെയ്യുന്ന ഇരുവരും ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

Related Articles
Next Story
Share it