മോട്ടോര്‍ ആന്റ് എഞ്ചിനീറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) കലക്ടറേറ്റ് മാര്‍ച്ചും ധരണയും നടത്തി

കാസര്‍കോട്: പെട്രോള്‍-ഡീസല്‍, പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വര്‍ധിപ്പിച്ച നികുതി ഒഴിവാക്കുക, മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന വാഹന ഭേദഗതി ബില്‍ പിന്‍വലിക്കുക, 15 കൊല്ലം പഴക്കമുള്ള പൊതു വാഹനങ്ങള്‍ പൊളിച്ചു കളയണമെന്ന തീരുമാനം പിന്‍വലിക്കുക, ടാക്‌സി വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ജി.പി.എസ്സിന് സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ ആന്റ് എഞ്ചിനീറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) കലക്ടറേറ്റ് മാര്‍ച്ചും ധരണയും നടത്തി. മോട്ടോര്‍ ആന്റ് എഞ്ചിനീറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ […]

കാസര്‍കോട്: പെട്രോള്‍-ഡീസല്‍, പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വര്‍ധിപ്പിച്ച നികുതി ഒഴിവാക്കുക, മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന വാഹന ഭേദഗതി ബില്‍ പിന്‍വലിക്കുക, 15 കൊല്ലം പഴക്കമുള്ള പൊതു വാഹനങ്ങള്‍ പൊളിച്ചു കളയണമെന്ന തീരുമാനം പിന്‍വലിക്കുക, ടാക്‌സി വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ജി.പി.എസ്സിന് സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ ആന്റ് എഞ്ചിനീറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) കലക്ടറേറ്റ് മാര്‍ച്ചും ധരണയും നടത്തി. മോട്ടോര്‍ ആന്റ് എഞ്ചിനീറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) ജില്ലാ പ്രസിഡണ്ട് ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മൂസ ബി. ചെര്‍ക്കള, എ. അഹമ്മദ് ഹാജി, അബൂബക്കര്‍ കണ്ടത്തില്‍, സുബൈര്‍ മാര, എസ്.എം. അബ്ദുല്‍ റഹ്‌മാന്‍, ഖലീല്‍ പടിഞ്ഞാര്‍, അഷ്റഫ് മുതലപ്പാറ, റഫീഖ് പള്ളത്തടുക്ക, ഖാദര്‍ മൊഗ്രാല്‍, കരീം മൂനാമയില്‍, ഉമ്മര്‍ അപ്പോളോ, മൊയ്നുദ്ദീന്‍ ചെമ്മനാട്, അബ്ദുല്‍ കാദര്‍ സിദ്ധ, കരീം മൈത്രി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി ശംസീര്‍ തൃക്കരിപ്പൂര്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it