മാധവന്‍ പുറച്ചേരിയുടെ 'അമ്മയുടെ ഓര്‍മ്മപ്പുസ്തകം' ചര്‍ച്ച ചെയ്തു

കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ കവി മാധവന്‍ പുറച്ചേരിയുടെ 'അമ്മയുടെ ഓര്‍മ്മപുസ്തകം' ചര്‍ച്ച ചെയ്തു. പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ കെ.വി മണികണ്ഠദാസ് വിഷയാവതരണം നടത്തി.രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ അടയാളപ്പെടുത്തിയ ഒരച്ഛനും അതിന്റെ ഫലമായുള്ള തീക്ഷ്ണമായ അനുഭവങ്ങളില്‍ നീറിയ ഒരമ്മയ്ക്കുമിടയില്‍ പൊള്ളുന്ന യഥാര്‍ഥ്യങ്ങളില്‍ ജീവിച്ച്, പുതിയ കാഴ്ചപ്പാടുകളുള്ള മനുഷ്യനായ് മാറിയ മാധവന്‍ പുറച്ചേരിയുടെ ഈ പുസ്തകം അമ്മമാരുടെ ഓര്‍മകളുടെ നനുത്തതും ലോലവുമായ അടരുകള്‍ പറയാതെപോയ ചരിത്രത്തിന്റെ കനപ്പെട്ട താളുകളാണെന്ന് കെ. വി മണികണ്ഠദാസ് […]

കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ കവി മാധവന്‍ പുറച്ചേരിയുടെ 'അമ്മയുടെ ഓര്‍മ്മപുസ്തകം' ചര്‍ച്ച ചെയ്തു. പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ കെ.വി മണികണ്ഠദാസ് വിഷയാവതരണം നടത്തി.
രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ അടയാളപ്പെടുത്തിയ ഒരച്ഛനും അതിന്റെ ഫലമായുള്ള തീക്ഷ്ണമായ അനുഭവങ്ങളില്‍ നീറിയ ഒരമ്മയ്ക്കുമിടയില്‍ പൊള്ളുന്ന യഥാര്‍ഥ്യങ്ങളില്‍ ജീവിച്ച്, പുതിയ കാഴ്ചപ്പാടുകളുള്ള മനുഷ്യനായ് മാറിയ മാധവന്‍ പുറച്ചേരിയുടെ ഈ പുസ്തകം അമ്മമാരുടെ ഓര്‍മകളുടെ നനുത്തതും ലോലവുമായ അടരുകള്‍ പറയാതെപോയ ചരിത്രത്തിന്റെ കനപ്പെട്ട താളുകളാണെന്ന് കെ. വി മണികണ്ഠദാസ് അഭിപ്രായപ്പെട്ടു.
എഴുത്തുകാരന്‍ മാധവന്‍ പുറച്ചേരി മുഖ്യാതിഥിയായി. സാഹിത്യവേദി പ്രസിഡണ്ട് പദ്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. ഡോ.സി. ബാലന്‍, ഡോ. ഭരതന്‍ എ.വി, ടി. കൃഷ്ണന്‍, രാധാകൃഷ്ണന്‍ പെരുമ്പള, ശാന്തകുമാരി കെ, ഗിരിധര്‍ രാഘവന്‍, വി.ഇ. ഉണ്ണികൃഷ്ണന്‍, എം.എ മുംതാസ് സംസാരിച്ചു. എം.വി സന്തോഷ് നന്ദി പറഞ്ഞു.
ടി.എ ഷാഫി, മുജീബ് അഹ്മദ്, അഷ്റഫ് അലി ചേരങ്കൈ, ഡോ. വിനോദ് കുമാര്‍ പെരുമ്പള, ഷരീഫ് കുരിക്കള്‍, കെ.പി. എസ് വിദ്യാനഗര്‍, എം.എ നജീബ്, എ.എസ് മുഹമ്മദ് കുഞ്ഞി, അന്‍വര്‍ ടി.കെ, സിദ്ദിഖ് പടപ്പില്‍, വി.ആര്‍ സദാനന്ദന്‍, കുട്ട്യാനം മുഹമ്മദ്കുഞ്ഞി, റഹീം തെരുവത്ത്, അരവിന്ദന്‍ ബേക്കല്‍, ആസിഫ് ബ്ലാര്‍ക്കോട്, റഹീം ചൂരി, രേഖ കൃഷ്ണന്‍, എം.പി ജില്‍ ജില്‍, മുജീബുല്ല കെ.വി, സുജിരിയ മീത്തല്‍, ഫാറൂഖ് കാസ്മി, എരിയാല്‍ ഷെരീഫ്, സെഡ്.എ മൊഗ്രാല്‍, രയാന്‍ സന്തോഷ് സംബന്ധിച്ചു.

Related Articles
Next Story
Share it