മാഞ്ഞു പോവരുത് മാതൃഭാഷ
'മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേല്‍ അമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്ന രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായി.. മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍..' - മഹാകവി വള്ളത്തോള്‍ മാതൃഭാഷ പഴഞ്ചനാണെന്ന് തെറ്റിദ്ധരിച്ചു പോയ ഒരു തലമുറക്ക് മുന്നിലാണ് ഈ വരികള്‍ എത്രത്തോളം പ്രസക്തമാവുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പാശ്ചാത്യസംസ്‌കാരം കടമെടുത്ത് ശീലിച്ച നമ്മള്‍ മലയാളികള്‍ അവരുടെ ഭാഷയെയും കൂടെ കൂട്ടിയപ്പോള്‍ നമുക്ക് നഷ്ടപ്പെട്ട് പോയത് നമ്മുടെ മഹത്തായ മലയാള ഭാഷയെയാണ്. ഒരു ഭാഷയെയും ഇവിടെ ചെറുതാക്കി കാണുന്നതല്ല. […]
'മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേല്‍ അമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്ന രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായി.. മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍..' - മഹാകവി വള്ളത്തോള്‍ മാതൃഭാഷ പഴഞ്ചനാണെന്ന് തെറ്റിദ്ധരിച്ചു പോയ ഒരു തലമുറക്ക് മുന്നിലാണ് ഈ വരികള്‍ എത്രത്തോളം പ്രസക്തമാവുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പാശ്ചാത്യസംസ്‌കാരം കടമെടുത്ത് ശീലിച്ച നമ്മള്‍ മലയാളികള്‍ അവരുടെ ഭാഷയെയും കൂടെ കൂട്ടിയപ്പോള്‍ നമുക്ക് നഷ്ടപ്പെട്ട് പോയത് നമ്മുടെ മഹത്തായ മലയാള ഭാഷയെയാണ്. ഒരു ഭാഷയെയും ഇവിടെ ചെറുതാക്കി കാണുന്നതല്ല. […]
'മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന
പിഞ്ചിളം ചുണ്ടിന്മേല്‍
അമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്ന രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായി..
മറ്റുള്ള ഭാഷകള്‍ കേവലം
ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മ
തന്‍ ഭാഷതാന്‍..'
- മഹാകവി വള്ളത്തോള്‍
മാതൃഭാഷ പഴഞ്ചനാണെന്ന് തെറ്റിദ്ധരിച്ചു പോയ ഒരു തലമുറക്ക് മുന്നിലാണ് ഈ വരികള്‍ എത്രത്തോളം പ്രസക്തമാവുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പാശ്ചാത്യസംസ്‌കാരം കടമെടുത്ത് ശീലിച്ച നമ്മള്‍ മലയാളികള്‍ അവരുടെ ഭാഷയെയും കൂടെ കൂട്ടിയപ്പോള്‍ നമുക്ക് നഷ്ടപ്പെട്ട് പോയത് നമ്മുടെ മഹത്തായ മലയാള ഭാഷയെയാണ്. ഒരു ഭാഷയെയും ഇവിടെ ചെറുതാക്കി കാണുന്നതല്ല. എത്ര ഭാഷകള്‍ നമുക്ക് സ്വായത്തമാക്കാന്‍ പറ്റുമോ അത്രയും ഭാഷകള്‍ പഠിക്കുക. അത് പക്ഷെ നമ്മുടെ മാതൃഭാഷയെ ചവിട്ടി താഴ്ത്തിയാവരുതെന്ന് മാത്രം. പിറന്നു വീഴുന്ന കുഞ്ഞിനെ ഏത് ഇംഗ്ലീഷ് മീഡിയത്തിലാണ് ചേര്‍ക്കേണ്ടതെന്ന് വാശി പിടിക്കുന്ന മാതാപിതാക്കളുള്ള നാട്ടില്‍ 'മലയാലം അരിയില്ല' എന്ന് പറയുന്ന തലമുറ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
കുട്ടിയേക്കാള്‍ ഭാരമുള്ള പുസ്തക കെട്ടുമായി കെ.ജി ക്ലാസ്സുകളിലേക്ക് പറഞ്ഞയക്കുമ്പോള്‍ മാതൃഭാഷയായ മലയാള പാഠ പുസ്തകം അതിലെത്രയുണ്ടെന്ന് കൂടി ഓര്‍ക്കണം. മറ്റു ഭാഷകളെ അതിതീവ്രമായി അടിച്ചേല്‍പിക്കും വിധം കുഞ്ഞു മനസ്സുകളിലേക്ക് കുത്തി കയറ്റുമ്പോള്‍ ആദ്യമായി മിണ്ടി തുടങ്ങിയ മാതൃഭാഷയുടെ പ്രാധാന്യം നാം തന്നെയാണ് അവരുടെ മനസ്സില്‍ നിന്ന് എടുത്തു മറ്റുന്നതെന്ന് പറയാതെ വയ്യ.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മക്കളെ ചേര്‍ക്കുന്നതിന് പകരം എന്റെ മക്കള്‍ ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍ അതൊരു കുറച്ചിലാണെന്ന് കരുതി മലയാളം സംസാരിച്ചാല്‍ കുട്ടിക്ക് പിഴ വരെ നല്‍കുന്ന ഇംഗ്ലീഷ് വിദ്യാലയങ്ങളില്‍ ചേര്‍ക്കാനാണ് അപ്പോഴും നമ്മുക്ക് താല്‍പര്യം.
ശരിയാണ് നമ്മുടെ മക്കള്‍ എന്ത് പഠിക്കണമെന്നും എവിടെ പഠിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം മാതാപിതാകള്‍ക്ക് തന്നെയാണ്. അതിനെ ചോദ്യം ചെയ്യുന്നതല്ല. എങ്കിലും ഈ മാതാപിതാക്കള്‍ പോലും പഠിച്ചു വളര്‍ന്ന മാത്രഭാഷയായ മലയാളത്തെ രണ്ടാം കിടയായി കാണുന്ന വിദ്യാലയം തന്നെ തിരഞ്ഞെടുക്കുന്നതിലാണ് അത്ഭുതം.
ഇന്റര്‍നെറ്റ് യുഗം വന്നതോടെ മാതൃഭാഷക്ക് ഏറ്റ ക്ഷതം ചെറുതൊന്നുമല്ല, നമ്മളൊക്കെ ഒരു പുസ്തകം മുഴുനായി വായിച്ചിട്ടും പേന കൊണ്ട് മലയാളത്തില്‍ ഒരു എഴുത്ത് എഴുതിയിട്ടും എത്ര നാളുകളായെന്ന് ചിന്തിച്ചാല്‍ മാത്രം കിട്ടുന്ന ഉത്തരമാണ് മാതൃഭാഷയോടുള്ള നമ്മുടെ ഭ്രമം.
പത്തു മിനിറ്റ് സംസാരിച്ചാല്‍ പത്ത് വാക്കെങ്കിലും ഇംഗ്ലീഷ് കടന്ന് വരാറുള്ള നമുക്ക് അടുത്ത തലമുറയാവുമ്പോള്‍ മലയാളം മുഴുവനായും അന്യം നിന്ന് പോവുമോ എന്ന് ചിന്തിക്കേണ്ടതും പേടിക്കേണ്ടതുമായ സമയം അതിക്രമിച്ചിരിക്കുകയാണ്.
ലോകത്ത് എവിടെ ചെന്ന് എത്രവലിയ കലാലയങ്ങളില്‍ പഠിച്ചാലും ബിരുദവും ബിരുദാനന്തര ബിരുദവും എത്ര നേടിയെടുത്താലും മാതൃഭാഷയെ ചേര്‍ത്ത് വെക്കാന്‍ നമുക്ക് കഴിയണം. കാരണം അറിവിന്റെ ആദ്യപടിയാണ് മാതൃഭാഷയെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ലോക ഭാഷയായ ഇംഗ്ലീഷും രാഷ്ട്രഭാഷയായ ഹിന്ദിയും അതുപോലെയുള്ള മറ്റു ഭാഷകളുമൊക്കെ പഠിക്കല്‍ അനിവാര്യമാണ് എന്നതില്‍ ആര്‍ക്കുമിവിടെ തര്‍ക്കമില്ലാത്ത കാര്യമാണ്.
2013 മെയ് 13ന് കേന്ദ്ര സര്‍ക്കാര്‍ മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി നല്‍കി അംഗീകരിച്ചപ്പോള്‍ അഭിമാനം തോന്നിയ നമ്മള്‍ ഇന്നും നമുക്കിടയില്‍ വേണ്ട പോലെ മലയാളം അറിയാത്ത മലയാളികളുണ്ടെന്ന യാഥാര്‍ഥ്യം അല്‍പം ലജ്ജയോടെ തന്നെ തിരിച്ചറിയുക. ഭാഷയുടെ ഉപയോഗം ആശയങ്ങള്‍ കൈമാറാനുള്ളതാണ്. എന്നാല്‍ മാതൃഭാഷ അത് ആശയങ്ങള്‍ കൈമാറുന്നതോടൊപ്പം അതൊരു വികാരം കൂടിയാണെന്ന് ഓര്‍ക്കുക. സാങ്കേതിക വിദ്യ വികസിച്ച ഈ കാലത്ത് മാറ്റങ്ങള്‍ പലതും വന്നേക്കാം. പുതുമയുള്ളത് വരുമ്പോള്‍ പഴയത് മറന്നേക്കാം. എന്നാല്‍ ആ മറന്ന് കളയുന്ന പഴയതിലേക്ക് മാതൃഭാഷയെ പെടുത്തിക്കളയരുത്.
സാക്ഷരതയില്‍ നമ്മളൊന്നാമതെന്ന് പറയുമ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിട്ട് നില്‍ക്കുമ്പോഴും മലയാള ഭാഷയെ നമ്മള്‍ പലപ്പോഴും വേണ്ടത്ര ഗൗനിക്കുന്നില്ല എന്നത് ഖേദകരമാണ്.
വരും തലമുറയെ മാതൃഭാഷയുടെ പ്രാധാന്യവും വൈകാരികമായ അതിനോടുള്ള താല്‍പര്യവും അവരിലേക്ക് ഇട്ട് കൊടുക്കാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രമിച്ചില്ലെങ്കില്‍ ഒരുപക്ഷെ പലതും മാഞ്ഞുപോയ കൂട്ടത്തില്‍ മഹത്തായ മലയാള ഭാഷയും മാഞ്ഞു പോയേക്കാം.
നമ്മുടെ ഭാഷ നമുക്ക് സംസാരിക്കാനുള്ളതാണ്. ആ നമ്മള്‍ തന്നെ പരസ്പരം സംസാരിക്കുമ്പോള്‍ അന്യഭാഷ കടമെടുക്കുന്നു എന്നതിന്റെ യുക്തി എത്ര ചിന്തിച്ചാലും മനസ്സിലാവുന്നില്ല.
ജനിച്ച മണ്ണിനേയും പെറ്റമ്മയെയും സ്‌നേഹിക്കുന്നത് പോലെതന്നെ മാതൃഭാഷയെയും സ്‌നേഹിക്കുക എന്ന സന്ദേശം ഈ മാതൃഭാഷ ദിനത്തില്‍ ഉള്‍കൊള്ളാന്‍ നമുക്ക് കഴിയണം.