കര്‍ണാടക ശിവമോഗയില്‍ ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിട്ട് കത്തിച്ചു; ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

ശിവമോഗ: കര്‍ണാടക ശിവമോഗ ജില്ലയില്‍ ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിട്ട് കത്തിച്ചു. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഭാര്യയും രണ്ട് മക്കളുമുള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ശിവമോഗ അച്ചാപുരയിലെ വിനോദിനെ (45)യാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭാര്യ ബിനു (42), മൂത്ത മകന്‍ വിവേക് (21), ഇളയ മകന്‍ വിഷ്ണു (19), ബിനുവിന്റെ സഹോദരിയുടെ മകന്‍ അശോക് (23), വിനോദിന്റെ സഹോദരന്‍ സഞ്ജയ് (36) എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദിനെ […]

ശിവമോഗ: കര്‍ണാടക ശിവമോഗ ജില്ലയില്‍ ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിട്ട് കത്തിച്ചു. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഭാര്യയും രണ്ട് മക്കളുമുള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
ശിവമോഗ അച്ചാപുരയിലെ വിനോദിനെ (45)യാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭാര്യ ബിനു (42), മൂത്ത മകന്‍ വിവേക് (21), ഇളയ മകന്‍ വിഷ്ണു (19), ബിനുവിന്റെ സഹോദരിയുടെ മകന്‍ അശോക് (23), വിനോദിന്റെ സഹോദരന്‍ സഞ്ജയ് (36) എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
വിനോദിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മൃതദേഹം കാറില്‍ കിടത്തുകയും ഹുനസേക്കോപ്പ വനമേഖലയിലേക്ക് കൊണ്ടുപോയി കാര്‍ സഹിതം കത്തിക്കുകയുമായിരുന്നു. കാറിലേക്ക് പെട്രോള്‍ ഒഴിച്ചാണ് തീകൊളുത്തിയത്. കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ കത്തിക്കരിഞ്ഞ നിലയിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

അയല്‍വാസിയായ സ്ത്രീയുമായി വിനോദിന് ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ പേരില്‍ കുടുംബവഴക്ക് പതിവായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുടുംബത്തിന്റെ എതിര്‍പ്പ് വകവെക്കാതെ തന്റെ സ്ഥലം വില്‍ക്കാനും വിനോദ് പദ്ധതിയിട്ടിരുന്നു. ഇക്കാരണങ്ങളാലാണ് വിനോദിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it