ബംഗളൂരുവില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവതിയെയും നാലുവയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; മൃതദേഹങ്ങളില്‍ ആഴത്തിലുള്ള ഇരുപതിലധികം മുറിവുകള്‍

ബംഗളൂരു: ബംഗളുരുവിലെ ബേഗൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചൗഡേശ്വരിനഗറിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവതിയെയും നാലുവയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചിത്രദുര്‍ഗ സ്വദേശിനി യമുന എന്ന ചന്ദ്രകല (35), മകള്‍ രതന്യ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ചന്ദ്രകലയുടെ സഹോദരി ഫ്‌ളാറ്റിലെത്തിയപ്പോഴാണ് രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചന്ദ്രകലയുടെ മൃതദേഹം ഹാളിലും കുഞ്ഞിന്റെ മൃതദേഹം മുറിയിലുമാണ് കിടന്നിരുന്നത്. ചന്ദ്രകലയുടെ ഭര്‍ത്താവ് ചന്നവീരസ്വാമി വസ്ത്രനിര്‍മ്മാണശാലയില്‍ ജീവനക്കാരനാണ്. ചിന്ന വീരസ്വാമി ജോലിക്ക് പോയ സമയത്താണ് ക്രൂരമായ […]

ബംഗളൂരു: ബംഗളുരുവിലെ ബേഗൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചൗഡേശ്വരിനഗറിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവതിയെയും നാലുവയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചിത്രദുര്‍ഗ സ്വദേശിനി യമുന എന്ന ചന്ദ്രകല (35), മകള്‍ രതന്യ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ചന്ദ്രകലയുടെ സഹോദരി ഫ്‌ളാറ്റിലെത്തിയപ്പോഴാണ് രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചന്ദ്രകലയുടെ മൃതദേഹം ഹാളിലും കുഞ്ഞിന്റെ മൃതദേഹം മുറിയിലുമാണ് കിടന്നിരുന്നത്. ചന്ദ്രകലയുടെ ഭര്‍ത്താവ് ചന്നവീരസ്വാമി വസ്ത്രനിര്‍മ്മാണശാലയില്‍ ജീവനക്കാരനാണ്. ചിന്ന വീരസ്വാമി ജോലിക്ക് പോയ സമയത്താണ് ക്രൂരമായ കൊലപാതകവും കവര്‍ച്ചയും നടന്നത്. ചന്ദ്രകല ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിവരികയായിരുന്നു. ചന്നവീരസ്വാമി ജോലിക്ക് പോയതിന് ശേഷം രാവിലെ ഒരു അപരിചിതന്‍ ഫ്‌ളാറ്റില്‍ വന്നിരുന്നതായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി. അപരിചിതന്‍ ഉച്ചയോടെയാണ് ഇവിടെ നിന്ന് തിരിച്ചുപോയത്. ഇയാള്‍ തന്നെയാകാം കവര്‍ച്ചക്കും കൊലപാതകത്തിനും പിന്നിലെന്ന് പൊലീസ് കരുതുന്നു. ഇരട്ടക്കൊലപാതകം അന്വേഷിക്കാന്‍ പൊലീസിന്റെ നാല് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

Related Articles
Next Story
Share it