ഉഡുപ്പിയില്‍ അമ്മയെയും 10 വയസുള്ള മകളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രതികളെക്കുറിച്ച് സൂചനയില്ല, അന്വേഷണം ശക്തമാക്കി പൊലീസ്

ഉഡുപ്പി: ഉഡുപ്പി ജില്ലയില്‍ അമ്മയെയും 10 വയസുള്ള മകളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉഡുപ്പി അത്രാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ മഡഗ അങ്കണവാടിക്ക് സമീപത്തെ വീട്ടിലാണ് കൊലപാതകം നടന്നത്. ആന്ധ്ര സ്വദേശിനി ചെലുവി, മകള്‍ പ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ചെലുവിയും പ്രിയയും വിഷം കഴിച്ച് മരിച്ചതാണെന്നാണ് നേരത്തെ കരുതിയിരുന്നത്. രണ്ടുപേരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. മെയ് 8 ഞായറാഴ്ച വൈകുന്നേരത്തിനും മെയ് 9 തിങ്കളാഴ്ച രാവിലെയ്ക്കും ഇടയിലാണ് സംഭവം. മരിച്ച ചെലുവിയുടെ അമ്മയും മകന്‍ […]

ഉഡുപ്പി: ഉഡുപ്പി ജില്ലയില്‍ അമ്മയെയും 10 വയസുള്ള മകളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉഡുപ്പി അത്രാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ മഡഗ അങ്കണവാടിക്ക് സമീപത്തെ വീട്ടിലാണ് കൊലപാതകം നടന്നത്. ആന്ധ്ര സ്വദേശിനി ചെലുവി, മകള്‍ പ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ചെലുവിയും പ്രിയയും വിഷം കഴിച്ച് മരിച്ചതാണെന്നാണ് നേരത്തെ കരുതിയിരുന്നത്. രണ്ടുപേരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. മെയ് 8 ഞായറാഴ്ച വൈകുന്നേരത്തിനും മെയ് 9 തിങ്കളാഴ്ച രാവിലെയ്ക്കും ഇടയിലാണ് സംഭവം. മരിച്ച ചെലുവിയുടെ അമ്മയും മകന്‍ പ്രീതവും ഭദ്രാവതിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ചെലുവിയും പ്രിയയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ അമ്മ മുനിയമ്മ ചെലുവിയുടെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇക്കാര്യം മുനിയമ്മ അയല്‍വാസികളെഫോണ്‍ വിളിച്ച് അറിയിച്ചു. അയല്‍വാസികള്‍ എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടു. ചെലുവിനേയും പ്രിയയേയും വീടിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി.
15 വര്‍ഷം മുമ്പ് ചെലുവിയെ മാഞ്ചിയിലെ സുബ്രഹ്‌മണ്യയാണ് വിവാഹം ചെയ്തത്. മണിപ്പാലിലെ ഒരു ഓയില്‍ ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്ന ചെലുവി ജോലിസ്ഥലത്ത് വെച്ച് മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ചെലുവിക്ക് മറ്റൊരാളുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സുബ്രഹ്‌മണ്യ യുവതിയെ ഉപേക്ഷിച്ചു. പിന്നീട് ചെലുവി കാമുകനൊപ്പം മുംബൈയിലേക്ക് പോയി രണ്ട് വര്‍ഷം അവിടെ താമസിച്ചു. പിന്നീട് അവര്‍ തിരികെ വന്ന് കാര്‍ക്കളയില്‍ വാടകയ്ക്ക് താമസിച്ചു. ഈ കാലയളവില്‍ അവള്‍ ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ജന്മം നല്‍കി. പിന്നീട് ഇരുവരും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകുകയും ചെലുവി കാമുകനെ ഉപേക്ഷിച്ച് അമ്മയോടൊപ്പം ആത്രാടിയില്‍ താമസിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധും മൃതദേഹങ്ങള്‍ കണ്ടെത്തിയ വീട്ടിലെത്തി പരിശോധന നടത്തി. കൊല്ക്ക് പിന്നിലുള്ളവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it