അമ്മയും മകളും ഒരേ പന്തലില്‍ വിവാഹിതരായി, വിവാഹം സര്‍ക്കാര്‍ പദ്ധതി പ്രകാരം

ലക്നൗ: അമ്മയും മകളും ഒരേ പന്തലില്‍ വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഖോരഗ്പൂരിലാണ് ഒര മണ്ഡപത്തില്‍ ബേലി ദേവിയെന്ന 53 കാരിയും 27 കാരിയായ മകളും വിവാഹിതരായത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം നടന്ന സമൂഹ വിവാഹത്തിലൂടെയാണ് ഇരുവരും സുമംഗലികളായത്. മരിച്ചുപോയ ഭര്‍ത്താവിന്റെ ഇളയ സഹോദരനായ ജഗീദിഷി (55)നെയാണ് ബേലി ദേവി പുനര്‍ വിവാഹം ചെയ്തത്. 63 പേരാണ് ഈ വേദിയില്‍ ഒരേ ദിവസം വിവാഹിതരായത്. ബേലി ദേവിക്ക് മൂന്ന് പെണ്‍മക്കള്‍ ഉള്‍പ്പെടെ അഞ്ചു […]

ലക്നൗ: അമ്മയും മകളും ഒരേ പന്തലില്‍ വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഖോരഗ്പൂരിലാണ് ഒര മണ്ഡപത്തില്‍ ബേലി ദേവിയെന്ന 53 കാരിയും 27 കാരിയായ മകളും വിവാഹിതരായത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം നടന്ന സമൂഹ വിവാഹത്തിലൂടെയാണ് ഇരുവരും സുമംഗലികളായത്.

മരിച്ചുപോയ ഭര്‍ത്താവിന്റെ ഇളയ സഹോദരനായ ജഗീദിഷി (55)നെയാണ് ബേലി ദേവി പുനര്‍ വിവാഹം ചെയ്തത്. 63 പേരാണ് ഈ വേദിയില്‍ ഒരേ ദിവസം വിവാഹിതരായത്. ബേലി ദേവിക്ക് മൂന്ന് പെണ്‍മക്കള്‍ ഉള്‍പ്പെടെ അഞ്ചു മക്കളാണുള്ളത്. 25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചിരുന്നു. ഇളയ മകളായ ഇന്ദുവിനെ കെട്ടിച്ചയക്കുന്നതോടൊപ്പമാണ് ബേലി ദേവിയും പുതിയ ജീവിതം ആരംഭിച്ചത്. മക്കള്‍ക്ക് അമ്മയുടെ വിവാഹത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല.

Mother And Daughter Married In Same Day Pavilion Under CM Group Marriage Scheme At Gorakhpur

Related Articles
Next Story
Share it