അമ്മയും കുഞ്ഞും ആസ്പത്രി; എം.എല്‍.എ ഓഫീസിലേക്ക് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞും അമ്മയും കുഞ്ഞും ആ സ്പത്രി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഇടപെടുന്നില്ലെന്നാരോപിച്ച് എം.എല്‍.എയുടെ ഓഫീ സിലേക്ക് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.ജില്ലാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആസ്പത്രി ജനങ്ങള്‍ക്കു വേണ്ടി തുറന്നു കൊടുക്കാനാവാത്തതിന് സ്ഥലം എം.എല്‍.എ വോട്ടര്‍മാരോട് സമാധാനം ബോധിപ്പിക്കണമെന്ന് എ. അബ്ദുറഹ്മാന്‍ പറഞ്ഞു. എം.പി ജാഫര്‍ അധ്യക്ഷത വഹിച്ചു.കെ. മുഹമ്മദ് കുഞ്ഞി, […]

കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞും അമ്മയും കുഞ്ഞും ആ സ്പത്രി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഇടപെടുന്നില്ലെന്നാരോപിച്ച് എം.എല്‍.എയുടെ ഓഫീ സിലേക്ക് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.
ജില്ലാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആസ്പത്രി ജനങ്ങള്‍ക്കു വേണ്ടി തുറന്നു കൊടുക്കാനാവാത്തതിന് സ്ഥലം എം.എല്‍.എ വോട്ടര്‍മാരോട് സമാധാനം ബോധിപ്പിക്കണമെന്ന് എ. അബ്ദുറഹ്മാന്‍ പറഞ്ഞു. എം.പി ജാഫര്‍ അധ്യക്ഷത വഹിച്ചു.
കെ. മുഹമ്മദ് കുഞ്ഞി, അഡ്വ. എന്‍. എ ഖാലിദ്, മുബാറക് ഹസൈനാര്‍ ഹാജി, ഷംസുദ്ദീന്‍ ആവിയില്‍, റംഷീദ് തോയമ്മല്‍ ബഷീര്‍ വെള്ളിക്കോത്ത്, ഖദീജ ഹമീദ്, എ.ഹമീദ് ഹാജി, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, എ.പി ഉമ്മര്‍, എല്‍.കെ ഇബ്രാഹിം, എന്‍.എ ഉമ്മര്‍, സി.എം ഖാദര്‍ ഹാജി, തെരുവത്ത് മൂസ ഹാജി, മുസ്തഫ തായന്നൂര്‍, ടി. അന്തുമാന്‍, എ.സി.എ ലത്തീഫ്, പി.എം ഫാറൂഖ്, സി.കെ റഹ്മത്തുള്ള, ഹമീദ് ചേരക്കാടത്ത്, ടി.കെ സുമയ്യ, ബഷീര്‍ കല്ലിങ്കാല്‍, സി. ഫൈസല്‍ കൂളിയങ്കാല്‍, കരീം കുശാല്‍ നഗര്‍, മുസ്തഫ കല്ലൂരാവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it